ലണ്ടന്‍ : വധിക്കപ്പെട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി വാര്‍ത്ത ശേഖരിച്ചു വിറ്റ മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക് അവസാനം പ്രായശ്ചിത്തത്തിന്റെ വഴിയിലേക്ക്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 32 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാം എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മര്‍ഡോക്ക് സമ്മതിച്ചത്. ഇതിന് പുറമെ 16 ലക്ഷം ഡോളര്‍ പെണ്‍കുട്ടിയുടെ കുടുംബം പറയുന്ന ജീവകാരുണ്യ നിധിയിലേക്ക് മര്‍ഡോക്ക് സംഭാവനയായി നല്‍കുകയും ചെയ്യും.
2002 ല്‍ കാണാതായ മില്ലി എന്ന പതിമൂന്നുകാരി പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ ശേഖരിച്ചിരുന്നത് എന്ന് വെളിപ്പെട്ടത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഈ പത്രം തന്നെ അടച്ചു പൂട്ടാന്‍ മര്‍ഡോക്ക് നിര്‍ബന്ധിതനായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, ബ്രിട്ടന്, വിവാദം