ലണ്ടന്‍ : ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കാനായി മാത്രം പഠന വിസയ്ക്കായി അപേക്ഷിക്കുകയും പിന്നീട് പഠനം തുടരാതെ തൊഴില്‍ തേടി പോവുകയും ചെയ്യുന്നവരെ പിടികൂടാനായി ബ്രിട്ടീഷ് സര്‍വകലാശാലകളിലെ അദ്ധ്യാപകരോട് വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സംശയം തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുവാനും നിര്‍ദ്ദേശം നല്‍കിയത് ചര്‍ച്ചാവിഷയം ആവുന്നു. അദ്ധ്യാപകര്‍ ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ സംശയ ദൃഷ്ടിയോടെ കാണുന്നത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്ക. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 27,000 ത്തില്‍ പരം വിദ്യാര്‍ത്ഥികളെ പറ്റി ഇത്തരത്തില്‍ അദ്ധ്യാപകര്‍ രഹസ്യ വിവരം നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന ഫീസ് പല സര്‍വകലാശാലകളുടെയും പ്രധാന വരുമാന സ്രോതസ്സാണ്. അദ്ധ്യാപകര്‍ ചെയ്യുന്ന ഈ ചാരവൃത്തി മൂലം ബ്രിട്റെഷ് സര്‍വകലാശാലകളുടെ ആകര്‍ഷണം അന്താരാഷ്‌ട്ര തലത്തില്‍ കുറയുകയും ഈ വരുമാനത്തില്‍ ഗണ്യമായ കുറവ് വരികയും ചെയ്യും എന്നും ആശങ്കയുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബ്രിട്ടന്, വിദ്യാഭ്യാസം