ഇന്ത്യന്‍ സുന്ദരി നിക്കോള്‍ ഫാരിയ മിസ്‌ എര്ത്തായി

December 5th, 2010

nicole-faria-miss-earth-2010-epathram

ക്വാലാലംപൂര്‍ : പത്താമത്‌ മിസ്‌ എര്‍ത്ത്‌ സൌന്ദര്യ മല്‍സരത്തില്‍ ഇന്ത്യന്‍ സുന്ദരി നിക്കോള്‍ ഫാരിയ ഭൌമ സുന്ദരി കിരീടം ചൂടി. വിയറ്റ്നാമിലെ വിന്‍ പേള്‍ ലാന്‍ഡില്‍ നടന്ന മല്‍സരത്തില്‍ നിശ എര്‍ത്ത്‌ ടാലന്റ് മത്സരത്തിലും നിക്കോള്‍ ഒന്നാമതായി. ഈ വര്ഷം ഇന്ത്യയ്ക്ക്‌ ലഭിച്ച ഏക സൌന്ദര്യ പട്ടമാണിത്.

20 കാരിയായ നിക്കോള്‍ ബാംഗ്ലൂര്‍ സ്വദേശിനിയാണ്. പൌരസ്ത്യ – മദ്ധ്യ പൂര്‍വേഷ്യന്‍ ശൈലികള്‍ ഒത്തു ചേര്‍ന്ന ബെല്ലി ഡാന്‍സ്‌ അവതരിപ്പിച്ചാണ് നിക്കോള്‍ മിസ്‌ ടാലന്റ് മല്‍സരത്തില്‍ ഒന്നാമതായത്.

nicole-faria-miss-earth-2010-vietnam-epathram

സൌന്ദര്യ മല്‍സരം കൊണ്ട് പിരിച്ചെടുത്ത വന്‍ തുക വിയറ്റ്നാമിലെ പ്രളയ ദുരിത ബാധിതരുടെ സഹായത്തിനായി റെഡ്‌ ക്രോസിന് കൈമാറും എന്ന് സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരി അമേരിക്കന്‍ കൌമാര സൌന്ദര്യ റാണിയായി

September 21st, 2010

anysha-panesar-epathram

ഫ്ലോറിഡ : അമേരിക്കയിലെ സൌന്ദര്യ മല്‍സരങ്ങളില്‍ ഏറെ പ്രശസ്തമായ പെര്‍ഫെക്റ്റ്‌ ടീന്‍ മല്‍സരത്തില്‍ ഇന്ത്യന്‍ വംശജയായ അനിഷ പനേസര്‍ ഒന്നാം സമ്മാനം നേടി. രണ്ടായിരം ഡോളറും പതിനെണ്ണായിരം ഡോളറിന്റെ സ്കോളര്‍ഷിപ്പും ആണ് സമ്മാനമായി അനിഷയ്ക്ക് ലഭിക്കുക. എന്നാല്‍ അനിഷ ബ്രിട്ടീഷ്‌ പൌരയാണ് എന്നത് മത്സരിച്ച മറ്റു പെണ്‍കുട്ടികളുടെ മാതാ പിതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി അനിഷയെ മല്‍സരത്തില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു ചിലര്‍ രംഗത്ത്‌ വന്നിട്ടുമുണ്ട്.

anysha-panesar-epathram

എന്നാല്‍ ഇതെല്ലാം ചിരിച്ചു കൊണ്ട് അനിഷ തള്ളിക്കളയുന്നു. മറ്റുള്ളവര്‍ വിജയിക്കാത്ത അരിശം കൊണ്ടാണ് ഇത്തരം വാദങ്ങളൊക്കെ ഉന്നയിക്കുന്നത് എന്നാണ് അനിഷ പറയുന്നത്. അവധിക്കാലം ചിലവഴിക്കാന്‍ ബ്രിട്ടനില്‍ നിന്നും  ഫ്ലോറിഡയില്‍ എത്തിയതായിരുന്നു അനിഷ. വെറുതെ ഒരു തമാശയ്ക്ക് പങ്കെടുത്ത സൌന്ദര്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. അവധി കഴിഞ്ഞു തിരികെ ബ്രിട്ടനില്‍ എത്തിയ ഈ കൊച്ചു സുന്ദരി തന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സമ്മാനമായി ലഭിച്ച സ്കോളര്‍ഷിപ്പ്‌ ഉപയോഗിച്ച് അമേരിക്കയില്‍ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നത്.

നേരത്തെ അനിഷയ്ക്ക് സ്വദേശമായ ഗ്ലാമോര്‍ഗാനിലെ സൌന്ദര്യ മല്‍സരത്തില്‍ മിസ്‌ ടീന്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗാന്‍, മിസ്‌ വെയില്‍സ്‌, മിസ്‌ ടീന്‍ യൂറോപ്പ് എന്നീ സൌന്ദര്യ റാണി പട്ടങ്ങളും ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി

December 15th, 2008

ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാര്‍വതി രണ്ടാമത്തെ ലോക സുന്ദരി

December 14th, 2008

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍‌സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.

21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം – കാരാട്ട്

December 7th, 2008

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം – കാരാട്ട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചങ്ങനാശ്ശേരിക്കാരി, പാര്‍വതി ഓമനക്കുട്ടന്‍ മിസ് ഇന്ത്യ

April 6th, 2008
ചങ്ങനാശ്ശേരിക്കാരി സുന്ദരി പാര്‍വതി ഓമനക്കുട്ടന്‌ മിസ്‌ ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ്‌ ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ്‌ പാര്‍വതി വിജയപീഠമേറിയത്‌. ആദ്യമായാണ്‌ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്‌. ഒക്ടോബര്‍ നാലിനു യുക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നലെ രാത്രി നടന്ന മിസ്‌ ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ്‌ യൂണിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും.
ഹൈദരാബാദില്‍ നടന്ന പാന്റലൂണ്‍ ഫെമിന മിസ്‌ ഇന്ത്യ-സൗത്ത്‌ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക്‌ മിസ്‌ ഇന്ത്യ മത്സരത്തിലേക്കു നേരിട്ട്‌ പ്രവേശനം ലഭിക്കുകയായിരുന്നു.
മുംബൈ താജ്‌ ഹോട്ടലിലെ റസ്റ്റോറന്റ്‌ മാനേജര്‍ ചങ്ങനാശ്ശേരി മടപ്പള്ളി ചെമ്പകശ്ശേരി ഓമനക്കുട്ടന്റെയും ശ്രീകലയുടെയും മകളാണ്‌ ഇരുപതുകാരിയായ പാര്‍വതി.
കഴിഞ്ഞ വര്‍ഷം കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവികസുന്ദരി മത്സരത്തിലും കിരീടം ചൂടിയിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യ ബിരുദധാരിയാണ്‌. മുംബൈ അന്ധേരി വെസ്റ്റിലെ താജ്‌ അപ്പാര്‍ട്ട്‌മെന്റിലാണ്‌ താമസം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « അമേരിക്കയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍
Next » ലോക ഊര്‍ജ്ജ ഉച്ചകോടി റോമില്‍ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine