മലയാളിക്ക് ഒരു കോടിയുടെ ലോട്ടറി വിജയം

June 9th, 2008

രോഗം ബാധിച്ച് ചികിത്സയ്ക്കായി നാട്ടിലെ ആശുപത്രിയിലേയ്ക്ക് പോയ തന്റെ സുഹൃത്തിനെ സഹായിക്കുവാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ച് നടക്കുമ്പോളാണ് അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ മുസ്തഫ റോഡരികില്‍ പോസ്റ്റ് കാര്‍ഡ് മില്ല്യണയര്‍ എന്ന യു.എ.ഇ. യിലെ ലോട്ടറിയുടെ പരസ്യം കണ്ടത്. സുഹൃത്തിന്റെ ചികിത്സയ്ക്കായി അദ്ദേഹം ഒരു ലോട്ടറി എടുത്തത് അങ്ങനെയാണ്.

മൂന്നാം ദിവസം ലോട്ടറി അടിയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഴിക്കോട് MIMS ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തായ നൌഷാദിനെ ഫോണില്‍ വിളിച്ചു ചികിത്സാ ചിലവിനുള്ള മുഴുവന്‍ പണവും അയച്ചു തരാം എന്നറിയിച്ചു.

പതിമൂന്ന് വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ ബീരോളി എന്ന ഈ 53കാരന്റെ ഭാര്യയും അഞ്ച് മക്കളും കേരളത്തിലാണ്. നാട്ടിലും ദുബായിലും ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു മനുഷ്യ സ്നേഹിയാണ്. കുഞ്ഞിപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, അഴിയൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിങ്ങനെ ദുബായിലെ രണ്ട് പ്രവാസി സംഘടനകളില്‍ അംഗമാണ് മുസ്തഫ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിസ തട്ടിപ്പിനിരയായ മലയാളികള്‍ അമേരിക്കയില്‍ നിരാഹാര സത്യഗ്രഹം തുടങ്ങി

June 7th, 2008

അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും കുടുംബ സമേതം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്ടു വന്ന മലയാളികള്‍ വിസ തട്ടിപ്പിനിരയായി. ഗള്‍ഫിലും ഇന്ത്യയിലുമുള്ള പ്രമുഖ പത്രങ്ങളില്‍ മുംബായിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി നല്‍കിയ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഫാമിലി വിസ ഇല്ലാതെ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന ഇവര്‍ കുടുംബ സമേതം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡോടു കൂടി ജോലി ചെയ്യാം എന്ന കമ്പനിയുടെ വാഗ്ദാനം കണ്ടാണ് തങ്ങളുടെ ജോലികള്‍ കളഞ്ഞ് അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചത്.

സച്ചിന്‍ ദേവന്‍ എന്ന മുംബായിലെ ഏജന്റ് ഇവരുടെ പക്കല്‍ നിന്നും വിസയ്ക്കായി രണ്ട് ലക്ഷം രൂപ വീതം വാങ്ങിയത്രെ.

എന്നാല്‍ ഇവരെ അമേരിക്കയിലേക്ക് കൊണ്ട് വന്നത് H-2B എന്ന താല്‍ക്കാലിക വിസയിലായിരുന്നു. മിസ്സിസിപ്പിയിലേയും ടെക്സാസിലേയും കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ 24 പേരെ ഒരു മുറിയില്‍ കുത്തിനിറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ക്യാമ്പ് വിട്ട് പുറത്തിറങ്ങുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ ശമ്പളത്തില്‍ നിന്നും മാസം പ്രതി 1050 ഡോളര്‍ കമ്പനി ഇവരുടെ ചിലവിന് എന്ന് പറഞ്ഞ് കുറയ്ക്കുകയും ചെയ്തു.

തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് വാഷിങ്ടണിലെ എംബസ്സി റോയില്‍ പൊതു സ്ഥലത്ത് നിരാഹാര സത്യഗ്രഹം തുടങ്ങി. ഏറ്റവും കൂടുതല്‍ നാള്‍, അതായത് 23 ദിവസം നിരാഹാരമിരുന്ന മലയാളിയായ പോള്‍ കോണാര്‍ (54) ഇതിനിടെ അവശനിലയില്‍ ആശുപത്രിയിലുമായി. ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച വിട്ടയച്ചു.

തങ്ങളുടെ കമ്പനിയ്ക്കും, റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്കും എതിരേ ഇവര്‍ കേസ് കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ചതോടെ താല്‍ക്കാലിക വിസയിലായിരുന്ന ഇവര്‍ക്ക് അമേരിക്കയില്‍ നില്‍ക്കാനുള്ള നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേസ് നടത്തുവാനും ബുദ്ധിമുട്ടാകും എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഈ തൊഴിലാളികളുടെ കഷ്ട സ്ഥിതി കണ്ട് അന്വേഷണം നടത്തുവാനും കേസ് നടക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്‍കുവാനും ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്സിലെ മൂന്ന് ഉന്നത ഡെമോക്രാറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം തുടങ്ങിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.

വാര്‍ത്തയ്ക്ക് കടപ്പാട്: The New York Times

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്യാടന്‍ ലീഗ് പ്രശ്നം സീറ്റിന് വേണ്ടിയുള്ള നാടകം

May 25th, 2008

മലപ്പുറം ജില്ലയില്‍ പുതിയതായി വന്ന നാല് നിയമ സഭാ സീറ്റ് പങ്ക് വെയ്ക്കുമ്പോള്‍ രണ്ട് സീറ്റെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ലീഗ് നേതൃത്വം നടത്തുന്ന നാടകമാണ് ആര്യാടന്‍ വിവാദം എന്ന് നിലമ്പൂരില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസിയും ആര്യാടനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നൌഷാദ് നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസപരമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ യുവാക്കള്‍ ലീഗില്‍ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ലീഗിന് ജന പിന്തുണ നഷ്ടപ്പെട്ടത് കാരണം രണ്ട് സീറ്റിനുള്ള വെപ്രാളത്തില്‍ അവസാനത്തെ അത്താണിയായിട്ടാണ് ലീഗ് കെ. പി. സി. സി. യെ ഈ വിവാദത്തിലേക്ക് വലിച്ച് കൊണ്ട് വരുന്നത് എന്നും ഇദ്ദേഹം ദുബായില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ആര്യാടന് ഇന്നും നിലമ്പൂരില്‍ ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാനാവും. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഒരോറ്റ സീറ്റില്‍ പോലും ഇന്ന് ജയിക്കാനാവാത്ത സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നതെന്നും ശ്രീ നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചു

May 4th, 2008

ദുബായില്‍, Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സീരിയല്‍ നമ്പര്‍ Z-000001 മുതല്‍ സീരിയല്‍ നമ്പര്‍ Z-045925 വരെയുള്ള പാസ്പോര്‍ട്ടുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈ സീരിയല്‍ നമ്പറിലുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ എത്രയും വേഗം ഇന്ത്യന്‍ നയന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ച് നല്‍കണമെന്നും പുതിയ പാസ് പോര്‍ട്ട് കൈപ്പറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്ര വിജയം

May 2nd, 2008

പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാരെ തൊഴില്‍ രഹിതരാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രവാസി ഡോക്ടര്‍മാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് വിജയകരമായി.

ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ സര്‍ക്കാ‍രിന്റെ അപ്പീല്‍ ഹൌസ് ഓഫ് ലോഡ്സ് തള്ളുകയാണുണ്ടായത്.

2006 ഏപ്രിലില്‍ കൊണ്ട് വന്ന വിവാദ നിയമപ്രകാരം യൂറോപ്യന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റ് രാജ്യക്കാര്‍ക്ക് ജോലി ലഭിക്കുമായിരുന്നുള്ളൂ. മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ഈ നിയമം മൂലം പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാണ് പൊടുന്നനെ ജോലി ലഭിക്കാത്ത അവസ്ഥ സംജാതമായത്.

തൊഴില്‍ രഹിതരായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമ്പലങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും മുന്നില്‍ സൌജന്യ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് ബ്രിട്ടനില്‍ ഒരു സാധാരണ കാഴ്ച്ചയായ് മാറിയിരുന്നു. ചിലരുടെ ആത്മഹത്യക്കും ഇത് കാരണമായി.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ന് ലോകമാത്യഭാഷാ ദിനം; മലയാളം വളരുന്നു.

February 21st, 2008

ലോകം ഇന്ന് മാത്യഭാഷാ ദിനം ആചരിക്കുന്നു. ഗള്‍ഫിലെ പ്രധാന രാജ്യമായ യു.എ.യില്‍ മലയാളത്തിന് നാലാം സ്ഥാനമാണുള്ളത്.

ഇവിടെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി , മലയാളത്തിന് പുറകിലാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 5345

« Previous Page « ക്യൂബയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക
Next » ഐ,സി.സി യുടെ പുതിയ ചീഫ് എക്സികുട്ടീവായി ദക്ഷിണാഫിക്കയുടെ ഇന്‍തിഹാസ് പട്ടേലിനെ തെരഞ്ഞെടുത്തു »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine