ലോകത്തെ ഏതൊരു ജനതയുടെയും ഭക്ഷ്യ ഉപഭോഗവും വര്‍ധിക്കുന്നത് ഒരു നല്ല സൂചനയാണെന്നും അത് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് പറഞ്ഞു. നേരത്തേ കോണ്ടലീസ റൈസ് നടത്തിയ പ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ആഗോള ഭക്ഷ്യ വില വര്‍ധന ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ വര്‍ധിച്ച ഭക്ഷ്യ ഉപഭോഗം മൂലം ആണെന്നായിരുന്നു റൈസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആഗോള വ്യാപകമായ ഒരു സാമ്പത്തിക ഉന്നമനത്തിന്റെ ലക്ഷണമാണ് ഇതെന്നും ജീവിത നിലവാരവും സാമ്പത്തിക സംവിധാനങ്ങളും മാറുന്നത് അന്താരാഷ്ട്ര വ്യവസ്ഥിതിക്ക് തന്നെ നല്ലതാണെന്നുമാണ് അമേരിക്കയുടെ പുതിയ കണ്ടെത്തല്‍.