റഷ്യന്‍ ആണവ അന്തര്‍വാഹിനി ‘നേര്‍പ’ ഇനി ഇന്ത്യന്‍ പടയോട്ടത്തോടൊപ്പം

January 23rd, 2012

Nerpa_nuclear_submarine-epathram

മോസ്‌കോ: പത്തു വര്‍ഷത്തെ കരാര്‍ അടിസ്‌ഥാനത്തില്‍ റഷ്യന്‍ ആണവഅന്തര്‍വാഹിനി കെ-152 ‘നേര്‍പ’ ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. 90 കോടി ഡോളര്‍ വിലമതിക്കുന്ന അന്തര്‍വാഹിനി ഇനി ഐഎന്‍എസ്‌ ചക്ര എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ടോര്‍പസ്‌, ക്രൂയിസ്‌ മിസൈലുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നേര്‍പയ്‌ക്ക് സമുദ്രത്തിനടിയില്‍ നൂറു ദിവസം വരെ മുങ്ങിക്കിടക്കാന്‍ കഴിയും. 2004ലാണ്‌ നേര്‍പ കൈമാറുന്നതിന്‌ കരാറുണ്ടായി എങ്കിലും 2008ല്‍ നേര്‍പയുടെ പരീക്ഷണ വേളയില്‍ അപകടമുണ്ടായത്‌ കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു. ഈ അപകടത്തില്‍  വിഷവാതകം ശ്വസിച്ച്‌ കപ്പലിലുണ്ടായിരുന്ന 20 നാവികര്‍ മരിച്ചിരുന്നു.
ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ റഷ്യ സന്ദര്‍ശിക്കെയാണ് ഈ കൈമാറ്റം എന്നത് ശ്രദ്ധേയമാണ്. കിഴക്കന്‍ പ്രിമോറി പ്രദേശത്തു വെച്ച് നടന്ന  കൈമാറ്റ ചടങ്ങില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ്‌ മല്‍ഹോത്ര, യുണൈറ്റഡ്‌ ഷിപ്പ്‌ ബില്‍ഡിംഗ്‌ കോര്‍പറേഷന്‍ മേധാവി റോമന്‍ ടോട്‌സെന്‍കോ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇതോടെ യു. എസ്‌, റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കു പുറമേ ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി  ഇന്ത്യയും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗ് തന്റെ ഉറ്റ സുഹൃത്തെന്ന് ഒബാമ

January 20th, 2012

obama-manmohan-epathram

ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഉറ്റ സുഹൃത്തും തന്റെ വിശ്വസ്തനും ആണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ വെളിപ്പെടുത്തി. ഒബാമയുടെ ഭരണ രീതി അദ്ദേഹത്തെ ഏറെ ഒറ്റപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ ഭരണ രീതി താന്‍ അടുത്ത് നിന്ന് കണ്ടിട്ടില്ല. എന്നാല്‍ ഒരു കാര്യം തനിക്ക്‌ ഉറപ്പാണ്. തനിക്കും അന്താരാഷ്‌ട്ര ഭരണ രംഗത്ത്‌ സൌഹൃദങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തനിക്ക്‌ ഏറെ വിശ്വസ്തനും ഏറെ അടുപ്പമുള്ള സുഹൃത്തുമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

സിംഗിന് പുറമേ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെല മേര്‍ക്കെല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് ലീ മ്യുന്ഗ് ബാക്, തുര്‍ക്കിയുടെ പ്രധാനമന്ത്രി റെസെപ് തായിപ്‌ എര്‍ദോഗാന്‍, ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറോണ്‍ എന്നിവരും ഒബാമയുടെ സുഹൃദ്‌ പട്ടികയില്‍ പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്കിസ്ഥാന്‍

January 8th, 2012

jammu-kashmir-line-of-control-epathram

ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്‌. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ കച്ചവടക്കാരെ മോചിപ്പിച്ചു

January 4th, 2012

chinese-police-epathram

യിവു : കച്ചവടത്തില്‍ ചതിവ് കാണിച്ചതിന് നിയമ വിരുദ്ധമായി ചൈനയില്‍ പിടിയിലായ രണ്ടു ഇന്ത്യന്‍ കച്ചവടക്കാരെയും ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. ചൈനയിലെ കുപ്രസിദ്ധമായ യിവുവില്‍ കച്ചവട ആവശ്യത്തിനായി എത്തിയ ഇവരെ നേരത്തെ നടത്തിയ ഇടപാടിന്റെ പണം നല്‍കാത്തതിനാലാണ് ചൈനീസ്‌ കച്ചവടക്കാര്‍ പിടികൂടി തടവിലിട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഇതില്‍ ഒരു കച്ചവടക്കാരനായ ദീപക്‌ രഹേജയുടെ ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ തടവില്‍ നിന്ന് വിമുക്തമാക്കാനായി ഇന്ത്യന്‍ അധികൃതര്‍ ചൈനീസ്‌ അധികൃതരുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാങ്ഹായ്‌ പോലീസ്‌ പ്രശ്നത്തില്‍ ഇടപെടുകയും കച്ചവടക്കാരെ മോചിപ്പിക്കുകയുമായിരുന്നു. ഇവരെ തടവില്‍ വെച്ച ചൈനീസ്‌ കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വ്യാജ സി. ഡി. കള്‍, പകര്‍പ്പകവാശം ലംഘിച്ചു നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമവിരുദ്ധ കച്ചവടം നടത്തുന്നതില്‍ കുപ്രസിദ്ധമാണ് യിവു.

ഇന്ത്യന്‍ കച്ചവടക്കാര്‍ സത്യസന്ധമായി കച്ചവടത്തില്‍ ഏര്‍പ്പെടണം എന്ന് ചൈനീസ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇവിടെ വന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ബോധവല്‍ക്കരിക്കണം എന്നും ചൈന ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എന്‍. ഉന്നതാധികാര സമിതിയില്‍ ഇന്ത്യന്‍ പ്രതിനിധി

December 2nd, 2011

യു. എന്‍: ഐക്യരാഷ്ട്രസഭയുടെ ഒരു ഉന്നതാധികാര സമിതിയില്‍ ഇന്ത്യയുടെ പ്രതിനിധി ദിലീപ് ലാഹിരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള യു.എന്‍.കമ്മിറ്റിയാണ് ഇത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 167 വോട്ടില്‍ 147 ഉം നേടിയാണ് ദിലീപ് ലാഹിരി വിജയിച്ചത്. ഈയിടെ യു.എന്നിന്റെ സംയുക്ത അവലോകന സമിതിയോഗത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചൈനയെ തോല്പിച്ച് മലയാളിയായ ഇന്ത്യന്‍ പ്രതിനിധി എ.ഗോപിനാഥ് വിജയിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : തുര്‍ക്കി മാപ്പ് പറഞ്ഞു

November 3rd, 2011

ahmet-davutoglu-epathram

ഇസ്താംബുള്‍ : ഐക്യ രാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇന്ത്യയോട്‌ മാപ്പ് പറഞ്ഞു. ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ തുര്‍ക്കി മാപ്പ് പറയുന്നു എന്ന് തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി അഹമെറ്റ്‌ ദവുതോഗ്ലു പറഞ്ഞു. ഇസ്താംബുള്‍ സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ തുര്‍ക്കി വിദേശ കാര്യ മന്ത്രിയെ ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ തുര്‍ക്കിയുടെ പ്രധാന മന്ത്രി കാശ്മീര്‍ പ്രശ്നം പരാമര്ശിച്ചതിലുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചിരുന്നു.

ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ച തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി തങ്ങളുടെ പരാമര്‍ശം ഒരു തരത്തിലും പ്രശ്നത്തെ ആഗോളവല്ക്കരിക്കാന്‍ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂട്ടാന്‍ രാജാവിന്റെ വിവാഹം

October 12th, 2011

bhutan-king-jigme-khesar-jetsun-pema-epathram

തിംഫു : ഭൂട്ടാന്‍ രാജാവ്‌ ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാംഗ്ഷുക്കിന്റെ വിവാഹം നാളെ നടക്കും. 31 കാരനായ രാജാവ്‌ 21 കാരിയായ ജെറ്റ്‌സണ്‍ പേമയെ നാളെ രാവിലെ പുനാഖയിലെ “അത്യാഹ്ലാദ കൊട്ടാര” ത്തില്‍ വെച്ചാണ് പരമ്പരാഗത ചടങ്ങുകളോടെ വിവാഹം കഴിക്കുക. ഓക്സ്ഫോര്‍ഡ് ബിരുദ ധാരിയായ രാജാവ്‌ ഇന്ത്യയിലും ബ്രിട്ടനിലുമായാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. 2008 നവമ്പറില്‍ രാജാവായി സ്ഥാനമേറ്റ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ചു കൊണ്ട് ചരിത്രത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി. ഇന്ത്യയിലെ നെഹ്‌റു കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ കുടുംബത്തിലെ ഈ അപൂര്‍വ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിലെ ഇര ഐ.എസ്.ഐ.ക്കെതിരെ അമേരിക്കയില്‍ കേസ് നല്‍കി

August 23rd, 2011

mubai-attack-epathram

വാഷിങ്ടണ്‍:മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ എന്ന സ്ത്രീ ഐ.എസ്.ഐ.ക്കും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കി. അമേരിക്കയില്‍ ഇത്തരത്തില്‍ വരുന്ന നാലാമത്തെ കേസാണിത്.
ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂജ പാഷയ്ക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും എതിരെയാണ് കേസ്‌. 2008ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്കൊപ്പം ഐ.എസ്.ഐ.യും പങ്കുചേര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.എസ്.ഐ.യില്‍ നിന്ന് 75,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരവും ലിന്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച ന്യൂയോര്‍ക്ക് കോടതി ഐ.എസ്.ഐ. മേധാവിക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും സമന്‍സയച്ചു. ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വി, സാജിദ് മിര്‍, അസം ചീമ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അമേരിക്കയിലെ ടെന്നീസി സ്വദേശിയായ ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിലുണ്ടായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ലിന്‍ഡയ്ക്ക് പരിക്കേറ്റിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രഹ്മപുത്രയില്‍ ചൈന വന്‍ അണക്കെട്ട്‌ പണിയുന്നു

August 16th, 2011

china-building-dam-on-brahmaputra-epathram

ബീജിങ്: ടിബറ്റില്‍ വന്‍ ജല പദ്ധതി തുടങ്ങാന്‍ ചൈനീസ് തീരുമാനിച്ചു. സാങ്പോ എന്ന ഇന്ത്യയിലെ   ബ്രഹ്മപുത്ര നദിയിലാണ്  1.8 ബില്യന്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് ചൈന ഒരുങ്ങുന്നത്  രാജ്യത്തെ പന്ത്രണ്ടാമതു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങി 16 മേഖലകളെ ശാക്തീകരിക്കാനാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചൈന പറയുമ്പോള്‍ ഇന്ത്യക്ക് ഇതെങ്ങനെ ബാധിക്കും എന്ന കാര്യം ഗൌരവത്തില്‍ കാണേണ്ടതാണ്‌. 510 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയാണു നിര്‍മിക്കുകയെന്നു ചൈന വ്യക്തമാക്കി. അത്ര വലിയ അണക്കെട്ടല്ല ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്നതെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് അധികൃതര്‍ ഇന്ത്യക്ക് ഉറപ്പു കൊടുത്തിരുന്നതാണ്. അണക്കെട്ടു നിര്‍മാണം അയല്‍രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലദേശിനെയും ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപൂര്‍ണ്ണമായ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയ പിന്‍വലിച്ചു

June 15th, 2011

incomplete map of india-epathram

കാന്‍ബെറ‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാതെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം അധികൃതര്‍ പ്രസിദ്ധീകരിച്ചത്.  ഭൂപടം പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന്  എമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ വക്താവ് അറിയിച്ചു.  തെറ്റ് തിരുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1691011»|

« Previous Page« Previous « ടുണീഷ്യന്‍ മുന്‍ ഭരണാധികാരി ബിന്‍ അലിക്കെതിരായ വിചാരണ ഉടന്‍
Next »Next Page » മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി »



  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine