വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം : പാക്കിസ്ഥാന്‍

October 10th, 2008

ഇറാന്‍ – പാക്കിസ്ഥാന്‍ – ഇന്ത്യാ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും പങ്ക് ചേരാം എന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്ന ഇറാന്‍ വിദേശ കാര്യ മന്ത്രി മനൂച്ചര്‍ മൊട്ടാക്കിയുമായി വാതക കുഴല്‍ പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്യവെയാണ് ഗിലാനി ഈ അഭിപ്രായം അറിയിച്ചത്. പദ്ധതിയുടെ തുടക്കം ഇറാനും പാക്കിസ്ഥാനും ചേര്‍ന്നാവും. ഇന്ത്യയ്ക്ക് പദ്ധതിയില്‍ പിന്നീട് ചേരാവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഇറാനും പാക്കിസ്ഥാനും സംയുക്തമായി ഒരു കമ്പനി രൂപീകരിയ്ക്കും. പദ്ധതിയെ സംബന്ധിയ്ക്കുന്ന ഇനിയും പരിഹരിയ്ക്കപ്പെടാതെ കിടക്കുന്ന വിശദാംശങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കും. വാതക വില്‍പ്പന കരാര്‍ ഉടന്‍ തന്നെ ഒപ്പു വെയ്ക്കും എന്നും ഗിലാനി അറിയിച്ചു.

വാതക പദ്ധതിയുടെ നടത്തിപ്പിന് ഇറാന്‍ സന്നദ്ധമാണ്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ തന്റെ സന്ദര്‍ശന വേളയില്‍ തന്നെ പരിഹാരം കാണാന്‍ ആവും എന്ന് മൊട്ടാക്കി പ്രത്യാശ പ്രകടിപ്പിച്ചു.

പദ്ധതിയില്‍ പങ്കാളിയാകുന്നതിന് വൈകുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ വിമര്‍ശിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ഇറാനുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടു പോകും. ഇന്ത്യയ്ക്ക് പിന്നീട് ഇതില്‍ പങ്ക് ചേരാവുന്നതാണ്.

പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒക്ടോബര്‍ 14ന് ചൈന സന്ദര്‍ശിയ്ക്കുന്ന വേളയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാവാന്‍ ചൈനയെ ഔപചാരികമായി ക്ഷണിയ്ക്കും എന്നാണ് അറിയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു

October 9th, 2008

അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പു വെച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ വ്യാപാരം സാധ്യമാവും. ഇന്ത്യയും അമേരിയ്ക്കയും തികച്ചും സ്വാഭാവികമായ വ്യാപാര പങ്കാളികള്‍ ആണ് എന്ന് കരാര്‍ ഒപ്പു വെച്ചതിനു ശേഷം ബുഷ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ ബോധമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് എന്നും അമേരിയ്ക്ക ഒരു നല്ല സുഹൃത്ത് ആയിരിയ്ക്കും എന്ന ശക്തമായ സന്ദേശമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്നത് എന്നും ബുഷ് പറഞ്ഞു.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍

October 7th, 2008

കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍

October 6th, 2008

ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യയുമായി ആണവ സഹകരണത്തിനു കളം ഒരുക്കിയ ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ ഉള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെ അപകടത്തില്‍ ആക്കിയിരിയ്ക്കുന്നു എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA ആണ് ഇറാന്‍ അണു ശക്തി സംഘടനയുടെ ഉപ മേധാവി മുഹമ്മദ് സയീദിയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.

തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി

October 5th, 2008

ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം

October 4th, 2008

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പിടാന്‍ അമേരിയ്ക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് ഇന്ന് ഇന്ത്യയില്‍ എത്തുമെങ്കിലും ഈ വരവില്‍ തന്നെ കരാര്‍ ഒപ്പിടുവാനുള്ള സാധ്യത കുറവാണെന്ന് റൈസ് വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളം ഇന്ത്യയ്ക്ക് മേല്‍ നില നിന്നിരുന്ന ആണവ നിരോധനം നീക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിയ്ക്കന്‍ സെനറ്റ് ഇന്ത്യയുമായുള്ള ആണവ കരാറിന് അംഗീകാരം നല്‍കിയത്.

ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ഇന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തും

September 24th, 2008

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പാക്കിസ്ഥാനില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു ശേഷം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് പ്രസിഡന്റോ ഭരണകൂടമോ അല്ലെന്നും ഐ. എസ്. ഐ. ആണെന്നുമുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറുവാനായി അതിര്‍ത്തിയില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന വെടി വെയ്പ്പുകള്‍ വെടി നിര്‍ത്തല്‍ ഉടമ്പടികളുടെ ലംഘനമാണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ സൈനികന്‍ നുഴഞ്ഞു കയറ്റക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആ‍ണവ കരാറിന് സെനറ്റ് വിദേശ കാര്യ സമിതിയുടെ അംഗീകാരം

September 24th, 2008

ഇന്ത്യ – അമേരിയ്ക്ക ആണവ കരാറിന് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗീകാരം നല്‍കി. രണ്ടിനെതിരെ പത്തൊന്‍പത് വോട്ടുകള്‍ക്കാണ് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി ഇന്ത്യാ യു. എസ്. ആണവ കരാറിന് അംഗീകാരം നല്‍കിയത്. കരാറിന് ഇനി സമ്പൂര്‍ണ്ണ സെനറ്റിന്റേയും അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റേയും അംഗീകാരം ലഭിയ്ക്കേണ്ടതുണ്ട്.

ഭാവിയിലെ കരാര്‍ ഇടപാടുകളില്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരം അനിവാര്യം ആണെന്ന വ്യവസ്ഥയെ നിയമപരമായി ഒഴിവാക്കാന്‍ ആണ് വിദേശ കാര്യ സമിതിയുടെ അംഗീകാരം എന്നും റിപ്പോര്‍ട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സി ആക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ. എന്ന് സി..ഐ.എ.

August 1st, 2008

കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജൂലൈ 7ന് നടന്ന ബോംബ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. കണ്ടെത്തി. ബോംബ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അധികൃതരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സി.ഐ.എ. ഈ നിഗമനത്തില്‍ എത്തിയത്. ഈ മേഖലയില്‍ തീവ്രവാദം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക്കിസ്ഥാനി ഇന്റലിജന്‍സ് നിരന്തരമായി തുരങ്കം വെയ്ക്കുകയാണ് എന്നും അമേരിയ്ക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

ഒരു ഇന്ത്യന്‍ സൈനിക അറ്റാഷെ അടക്കം 54 പേരാണ് എംബസ്സി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയ്ക്കെതിരെ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത് എന്നും അമേരിക്കന്‍ അധികൃതര്‍ പറയുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയ്ക്കെതിരെ നരഹത്യാ വിരുദ്ധ മുന്നണി

July 3rd, 2008

അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുവാനിരിക്കുന്ന രണ്ടാം ലോക ഗുജറാത്തി സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് എതിരെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ മുന്നണി രംഗത്തെത്തി. മോഡിയ്ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാനുള്ള വിസ നല്‍കരുത് എന്നാണ് ഇവരുടെ ആവശ്യം.

സമ്മേളനത്തിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയാണ് നരേന്ദ്ര മോഡിയെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. വിസയുടെ പ്രശ്നം മോഡിയും സര്‍ക്കാരും തമ്മില്‍ ഉള്ളതാണെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടനയുടെ പ്രസിഡന്റായ സുനില്‍ നായകിന്റെ മറുപടി. ലോകമെമ്പാടും നിന്നുള്ള അന്‍പതിനായിരത്തോളം ഗുജറാത്തികള്‍ ഓഗസ്റ്റ് 29ന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. മോഡിയ്ക്ക് അമേരിക്ക വിസ നല്‍കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നും നായക് പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ ഇരുപത്തഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ നരഹത്യാ വിരുദ്ധ മുന്നണി മോഡിയ്ക്ക് അമേരിയ്ക്ക സന്ദര്‍ശിക്കുവാനുള്ള വിസ നല്‍കരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടോലിസാ റൈസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നടന്ന ഒന്നാം ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡിയ്ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍, ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, വിസ നിരസിച്ചിരുന്നു. കോണ്ടൊലിസാ റൈസിന് എഴുതിയ കത്തില്‍ 2005ല്‍ മോഡിയ്ക്ക് വിസ നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് നരഹത്യാ വിരുദ്ധ മുന്നണി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ വ്യാപകമായി വ്യവസ്ഥാപിത മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2002ലെ കലാപങ്ങള്‍ക്ക് മോഡി ഇന്ന് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അവയെ ന്യായീകരിയ്ക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ നടന്ന ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഇതിന് സാക്ഷ്യം വഹിയ്ക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകളെ സംസ്ഥാന ഭരണകൂടം പീഡിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 1610141516

« Previous Page« Previous « പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു
Next »Next Page » ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും »



  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine