ഇന്ത്യയുടെ വീറ്റോ തുടരുന്നു

October 22nd, 2014

world-trade-organization-epathram

ജനീവ: ലോക വ്യാപാര സംഘടനയിൽ സമവായത്തിനുള്ള സാദ്ധ്യത തള്ളിക്കൊണ്ട് ഇന്ത്യയുടെ വീറ്റോ തുടരുന്നു. കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യ തുടരുന്ന എതിർപ്പാണ് ആഗോള വ്യാപാര കരാറിൽ എത്തിച്ചേരാനുള്ള ചൊവ്വാഴ്ച്ചത്തെ അവസാന ശ്രമങ്ങളും പരാജയപ്പെടാൻ കാരണമായത്. സംഘടനയുടെ ഇനിയുള്ള നീക്കങ്ങൾ എന്തായിരിക്കണം എന്ന ആലോചനയിലാണ് ലോക വ്യാപാര സംഘടനയുടെ തലവൻ റോബർട്ടോ അസവെടോ. ഇന്ത്യയുടെ കടുത്ത നിലപാടുകളെ തുടർന്ന് ലോക രാഷ്ട്രങ്ങൾ വിവിധ ചെറു സംഘങ്ങൾക്ക് രൂപം നൽകി ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാനുള്ള സാദ്ധ്യത ഉണ്ടെന്ന് കരുതപ്പെടുന്നു. ഇത് ലോക വ്യാപാര സംഘടനയുടെ ഭദ്രതയെ തന്നെ ചോദ്യ ചെയ്തേക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എക്സ്പോ 2020 ദുബായിൽ

November 27th, 2013

dubai-expo-2020

ദുബായ് : ഏറെ പ്രതീക്ഷകളോടെ ലോകം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പിന് ഒടുവിൽ എക്സ്പോ 2020ന് ആതിഥേയം വഹിക്കാൻ ദുബായ് നഗരം അർഹമായി. മൂന്ന് വട്ടം നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 116 വോട്ടുകൾ ലഭിച്ചാണ് ദുബായ് റഷ്യയെ പുറന്തള്ളി അസൂയാവഹമായ ഈ നേട്ടം കൈവരിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അര്‍ജന്റിനയുമായി ഇന്ത്യ ആണവ സഹകരണ കരാര്‍ ഒപ്പിട്ടു

October 15th, 2009

ഇന്ത്യ സന്ദര്‍ശിക്കുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍നാന്‍ഡോയും പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗും തമ്മില്‍ നടന്ന ഉന്നത തല ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒട്ടേറെ കരാറുകളില്‍ ഒപ്പിട്ടു. ആണവ കരാറുള്‍പ്പെടെ പത്തോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യ ആണവ പദ്ധതികളുമായി പരസ്യമായി രംഗത്തു വന്നതിനു ശേഷം ഒപ്പിടുന്ന ഏഴാമത്തെ ആണവ സഹകരണ കരാറാണിത്. സമാധാന ആവശ്യങ്ങള്‍ക്കായുള്ള ആണവ ഉപയോഗമാണ് കരാര്‍ ലക്ഷ്യമാക്കുന്നത്. ഇതു പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ആണവ രംഗത്ത് ശാസ്ത്ര വ്യാവസായിക ഇടപാടുകള്‍ സുഗമമായി നടത്താനാവും. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്താനും ധാരണയായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുരോഗതി തടയാന്‍ ഉപരോധത്തിന് കഴിയില്ല – ബാഷിര്‍

July 7th, 2009

sudan-bashirസുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
 

safat-01-training-plane

സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം

 
ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി.
 
തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു.
 
ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെയ്ഡ് ഇന്‍ ചൈന ഇന്ത്യക്ക് വേണ്ട

June 25th, 2009

chinese-mobile-phonesചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിച്ചു. തരം താണ ബാറ്ററികളും മറ്റും ഉപയോഗിക്കുന്ന ഇവ ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ടൈം ബോംബുകളാണ് എന്ന സുരക്ഷാ കാരണമാണ് ഈ ഫോണുകള്‍ക്കെതിരെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും വന്‍‌കിട മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് കരുതപ്പെടുന്നു.
 
ആയിരം രൂപയില്‍ താഴെ മാത്രം ഉല്‍പ്പാദന ചിലവു വരുന്ന ഫോണുകള്‍ പത്തിരട്ടി വിലക്കാണ് വന്‍‌കിട കമ്പനികള്‍ വിറ്റഴിക്കുന്നത്. പരസ്യങ്ങളോ മറ്റ് അധിക ചിലവുകളോ ഇല്ലാതെ വിപണിയില്‍ ഇറങ്ങുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാവുകയും ചെയ്യുന്നു.
 
ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ചൈനയില്‍ നിന്നും 50 ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ആണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതില്‍ 15 ലക്ഷത്തോളം ഫോണുകള്‍ ഇത്തരത്തിലുള്ള വ്യാജ ഫോണുകള്‍ ആണെന്ന് ഇവര്‍ ആരോപിക്കുന്നു.
 
സെല്ലുലാര്‍ ഫോണുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന IMEI (International Mobile Equipment Identity) നമ്പര്‍ ഇല്ലാത്ത ഇത്തരം ഫോണുകള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് മൂലം ഇവയില്‍ നിന്നും വിളിക്കുന്ന കോളുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. മുംബൈ ഭീകര ആക്രമണത്തിന് ഇത്തരം ചൈനീസ് ഫോണുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
 
*#06# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ IMEI നമ്പര്‍ സ്ക്രീനില്‍ തെളിഞ്ഞു വരും. ഇത്തരം നമ്പറുകള്‍ ഇല്ലാത്തതോ അഥവാ ഈ നമ്പര്‍ പൂജ്യം എന്നു കാണിക്കുന്നതോ ആയ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ഒളിച്ചോടി ഒടുവില്‍ ‘ഓര്‍കുട്ടിന്റെ’ വലയിലായി!
മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine