കഴിഞ്ഞ നൂറ്റാണ്ടിന്റെ പോപ് രാജാവ് മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു. വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്‍പതുകാരനായ ജാക്സണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. ലോസ് ആഞ്ചത്സിലെ വാടക വീട്ടില്‍ നിന്നും ഹ്രദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു കാലത്ത് കോടിക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയ സ്പന്ദനമായിരുന്ന മൈക്കല്‍ ജാക്ക്സണ്‍ കുറേ വര്‍ഷങ്ങളായി ചില വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു. അടുത്ത മാസം ലണ്ടനില്‍ തുടങ്ങാനിരുന്ന അന്‍പതോളം സംഗീത പരിപാടികളിലൂടെ ഒരു തിരിച്ചു വരവിനായുള്ള ഒരുക്കത്തിലായിരുന്നു ജാക്സണ്‍.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതി നേടിയ പോപ് ഗായകരില്‍ അഗ്രഗണ്യനായ മൈക്കല്‍ ജാക്സണ് 13 ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 75 കോടി റെക്കോഡുകളാണ് ഇതു വരെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഗീതം