ലോകത്തില്‍ ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് യു.എ.ഇയിലാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള മാര്‍ക്കറ്റിംഗ് റിസര്‍ച്ച് കമ്പനിയായ സിനോവേറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ യു. എ. ഇ. യിലെ താമസക്കാരില്‍ 72 ശതമാനം പേരും വേദന സംഹാരികള്‍ ഉപയോഗിച്ചതായി പഠനം പറയുന്നു. യു. എ. ഇ. ക്ക് പിന്നാലെ യു. കെ. യും ഓസ്ട്രേലിയയുമാണ് ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്.
തങ്ങളുടെ കടയില്‍ മൊത്തം മരുന്നുകളുടെ വില്‍പ്പനയില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വേദന സംഹാരികളാണെന്ന് ഫാര്‍മസിസ്റ്റായ ജുനൈദ് പറയുന്നു.
യു. എ. ഇ. യിലെ ഭൂരിഭാഗം പേരും ചെറിയ തലവേദനയോ ജലദോഷമോ പനിയോ ഉണ്ടെങ്കില്‍ വേദന സംഹാരികള്‍ ഉപയോഗി ക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥയിലുള്ള വ്യത്യാസം കാരണം തലവേദന യു. എ. ഇ. യില്‍ മിക്കവര്‍ക്കുമുണ്ടത്രെ. പുറത്തെ കനത്ത ചൂടും അകത്തെ എയര്‍ കണ്ടീഷന്‍റെ തണുപ്പും മാറി മാറി അനുഭവിക്കുന്നത് കൊണ്ടാണിത്.
ഇത്തരത്തിലുള്ള സര്‍വേ റിപ്പോര്‍ട്ടുകളുടെ മാത്രം പിന്‍ബലത്തില്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തെ ക്കുറിച്ച് വിലയിരുത്താ നാവില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു.
-
വായിക്കുക: വൈദ്യശാസ്ത്രം
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, ദുരന്തം, രോഗം, വൈദ്യശാസ്ത്രം
പന്നിപ്പനി വരാതെ തടയാനും ചികില്‍സയ്ക്കും തുളസിയില ഉത്തമമെന്ന അവകാശവാദവുമായി ആയുര്‍വേദ വിദഗ്ദ്ധര്‍. തുളസിയുടെ പതിവായുള്ള ഉപയോഗം ശരീരത്തിന്റെ പൊതുവേയുള്ള രോഗപ്രതിരോധശേഷി കൂട്ടും. അങ്ങനെ ഇത് വൈറസ് മുഖേനയുള്ള രോഗങ്ങള്‍ തടയാന്‍ ഫലപ്രദവും ആകുമെന്നാണ് വാദം. ജപ്പാന്‍ജ്വരം തടയാനും തുളസി വിജയകരം ആയിരുന്നെന്നു ആയുര്‍വേദ ഡോക്ടറായ, ഡോ. യു.കെ.തിവാരി പറയുന്നു. പന്നിപ്പനി വൈറസ് ബാധിച്ച ആളുകളില്‍ തുളസി പരീക്ഷിച്ചപ്പോള്‍ അവരുടെ ആരോഗ്യശേഷിയില്‍ കാര്യമായ പുരോഗതി ഉണ്ടായതായും അദ്ദേഹം അവകാശപ്പെടുന്നു.
ജാം നഗറിലെ ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയിലെ ഡോ.ഭുപേഷ് പട്ടീലും ഈ കണ്ടുപിടിത്തത്തെ ന്യായീകരിക്കുന്നു. 20-25 പച്ച തുളസിയിലയോ അതിന്റെ നീരോ വെറും വയറ്റില്‍, ദിവസം രണ്ടു നേരം കഴിച്ചാല്‍ രോഗ പ്രതിരോധശേഷി കൂട്ടാമെന്നും അത് പന്നിപ്പനി വരാനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കുമെന്നും ഡോ.പാട്ടീല്‍. “An apple a day, keep the doctor away” എന്ന ആംഗലേയ പഴമൊഴി പോലെ തുളസിയിലകള്‍ ശീലമാക്കി വൈറസ് രോഗങ്ങള്‍ക്ക് തടയിടാം. തുളസിച്ചെടി അതിന്റെ അത്ഭുതസിദ്ധി അങ്ങനെ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.
- ജെ.എസ്.
വായിക്കുക: വൈദ്യശാസ്ത്രം