ലണ്ടന്‍: പ്രായം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അതൊരു രോഗമായി വന്നാലോ, അകാല വാര്‍ധക്യം എന്ന രോഗം പോലെ തന്നെ പ്രായം കുറഞ്ഞു വരുന്നതും ഒരു രോഗമാണ്. 300കോടിയില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വരോഗമാണിത്. ല്യൂകോഡിസ്‌ട്രോഫി എന്ന ഈ അസുഖം തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും നാഡി വ്യവസ്ഥയെയുമാണ് ബാധിക്കുന്നത്. ഇത്തരത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗത്തിന്റെ ലക്ഷണങ്ങളോടെ രണ്ടു പേരെ ബ്രിട്ടനിലാണ് കണ്ടെത്തി. 42കാരനായ മൈക്കല്‍ ക്ലാര്‍ക്ക് 39കാരനായ മാത്യു എന്നിവരിലാണ് ഈ രോഗം കണ്ടെത്തിയത് ഇവരിപ്പോള്‍ കൊച്ചു കുട്ടികളെ പോലെ ഓടികളിക്കുന്നു. മൈക്കല്‍ ഇപ്പോള്‍ പത്തുവയസ്സുകാരന്റെ കളികളുമായി നടക്കുകയാണ്. റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ഫാക്ടറി ജീവനക്കാരനായ മാത്യു അതിലും ചെറിയ കൊച്ചുകുട്ടിയെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍ ശാരീരികമായി ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാനസികമായാണ് പ്രായം കുറയുന്നത്. ഈ വലിയ കുട്ടികളുടെ കുറുമ്പുമൂലം മാതാപിതാക്കള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ദ സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.