ന്യൂയോര്‍ക്ക് : ലോകത്താകെ ഉദാരീകരണം നടപ്പിലാക്കാന്‍ വേണ്ടി പാഞ്ഞു നടന്ന അമേരിക്ക സ്വന്തം കാര്യം വന്നപ്പോള്‍ അവര്‍ക്ക് ഉദാരീകരണം വേണ്ട. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ പ്രൊട്ടക്ഷനിസം എന്ന, സ്വന്തം സമ്പദ്വ്യവസ്ഥയ്ക്കു വേലി കെട്ടി സംരക്ഷണം നല്‍കുന്ന സംവിധാനം മുറുകെപ്പിടിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക ഇപ്പോള്‍ . യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളും ഇതിനെ എതിര്‍പ്പുമായി രംഗത്തു വന്നിട്ടും അമേരിക്ക പിന്മാറുന്ന ലക്ഷണമില്ല .
ലോകം മുഴുവന്‍ അധിനിവേശത്തിന്റെ കറുത്ത പാടുകള്‍ തീര്‍ക്കുകയും തങ്ങളുടെ കമ്പോള താല്പര്യം മാത്രം തിരുകികയട്ടന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കയുടെ ക്യാപ്പിറ്റലിസത്തിന്‍റെ മറ്റൊരു മുഖം കൂടിയാണു ഇതുവഴി ലോകമിനി കാണുക. ആഗോളീകരണത്തിന്‍റെ എതിര്‍ചേരിയിലുള്ള പ്രൊട്ടക്ഷനിസം സ്വന്തം സമ്പദ്വ്യവസ്ഥയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നു തോന്നിയപ്പോള്‍, തങ്ങള്‍ തന്നെ ഒരിക്കല്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഉദാരീകരണമെന്ന നവലിബറല്‍ നയത്തില്‍ നിന്നു യുഎസ് തിരിച്ചു പോകുകയാണോ? സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അതിര്‍ത്തി നിശ്ചയിക്കുകയും മറ്റു സമ്പദ്വ്യവസ്ഥകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കുകയുമാണ് പ്രൊട്ടക്ഷനിസം വഴി ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക വിദഗ്ധര്‍ പ്രൊട്ടക്ഷനിസം എന്നതു മുനയൊടിഞ്ഞ ആയുധമാണെന്നു വിലയിരുത്തിയത് യുഎസ് കണക്കിലെടുക്കാത്തതു ചിന്താവിഷയമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ വീണ്ടും വളഞ്ഞ വഴി തേടുകയാണോ അമേരിക്ക? ഇതിന്റെ പരിണിത ഫലം കാത്തിരുന്നു കാണാം
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ചൈന, സാമ്പത്തികം