റോം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുപ്പതുകാരിയായ കന്യാസ്ത്രി പ്രസവിച്ചു. കന്യാസ്ത്രിയുടെ പ്രസവം വന്‍ വിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ്. എന്നാല്‍ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് കന്യസ്ത്രി പ്രതികരിച്ചത്.
ഇറ്റലിയിലെ റിയെറ്റി നഗരത്തിലാണ് വെനിസ്വല സ്വദേശിനിയായ കന്യാസ്ത്രി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുട്ടിക്ക് ഒമ്പത് പൌണ്ട് ഭാരമുണ്ട്. പ്രസവിച്ച ഉടനെ അവര്‍ കുട്ടിക്ക് മാര്‍പാപ്പയുടെ പേരായ ഫ്രാന്‍സിസ്കോ എന്ന് പേരിട്ടു. പ്രസവ സമയത്ത് ആശുപത്രിയില്‍ ഉണ്ടയിരുന്നവര്‍ കുട്ടിക്കും അമ്മയ്ക്കും വേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ച് നല്‍കി.
റിയെറ്റിയിലെ കോമ്പൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമായ കന്യാസ്ത്രിയാണ് പ്രസവിച്ചത്. ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മറ്റ് കന്യാസ്ത്രികളും പറയുന്നത്. കുഞ്ഞിനെ വളര്‍ത്തുവാനാണ് കന്യാസ്ത്രിയുടെ തീരുമാനം.