വാഷിംഗ്ടണ്‍, : സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ആടിയുലഞ്ഞ അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നതായി സര്‍വെ ഫലം. എന്നാല്‍ കറുത്ത വര്‍ഗക്കാരും ഹിസ്പനിക് വിഭാഗക്കാരും ഇവിടെ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വെളുത്ത വര്‍ഗ്ഗക്കാര്‍ ഒന്നടങ്കം അമേരിക്ക വിടുകയോ മാറി നില്‍ക്കുകയോ ആണ് ഈ മാറ്റത്തിന് കാരണം. ഒപ്പം അമേരിക്കയില്‍ ദാരിദ്ര്യം ക്രമാതീത മായി വര്‍ദ്ധിക്കുന്നു. മധ്യവര്‍ഗ്ഗം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്നും പുറത്താകുകയാണ്. ചെറിയ ശതമാനം വരുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടി തീര്‍ക്കുന്ന സാമ്പത്തിക നയങ്ങളില്‍ തൃപ്തി വരാത്ത ജനങ്ങള്‍ അമേരിക്ക വിടുകയാണ് നല്ലതെന്ന ചിന്ത വ്യാപിച്ചിട്ടുണ്ട്. ഇത് അമേരിക്കയിലെ വെളുത്തവര്‍ഗക്കാരുടെ മൊത്തം ജനസംഖ്യയില്‍ കുറവു വരാന്‍ കാരണം ആയിട്ടുണ്ട്. 2008 മുതലാണ് വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറഞ്ഞു തുടങ്ങിയത്. 11.4 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കുടിയേറ്റം വര്‍ധിച്ചത് കറുത്തവര്‍ഗക്കാരുടെയും മറ്റും എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, വൈദ്യശാസ്ത്രം