
അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കും എന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖ ത്തിൽ ആയിരുന്നു ട്രംപിന്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്കിന്റെ പരിപൂർണ്ണ നിയന്ത്രണം നിലവില്‍ അമേരിക്കക്ക് ആണെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവിക സേന ഏർപ്പെടുത്തിയ ഉപരോധം വക വെക്കാതെ മേഖല യിലൂടെ വലിയ അളവില്‍ എണ്ണ നീക്കം നടന്നതായും ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ല എന്നും ട്രംപ് ആവര്‍ത്തിച്ചു.
ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന കരാറിൽ എത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നു. എന്നാൽ വാഷിംഗ്ടൺ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകുന്നില്ല.
ഇറാന്‍ ചര്‍ച്ചകള്‍ നീട്ടി ക്കൊണ്ടു പോകുന്നു എന്നും വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ല എന്നും ട്രംപ് കുറ്റ പ്പെടുത്തി. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ല എങ്കിൽ പുതു വര്‍ഷത്തിനു ശേഷം വീണ്ടും സൈനിക ആക്രമണം നടത്താനുള്ള സാദ്ധ്യത എന്നും ട്രംപ് സൂചിപ്പിച്ചു.




























