ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത

August 2nd, 2017

china_epathram

ബെയ്ജിങ്ങ് : ലോകാത്ഭുതമായ വന്‍മതിലിന്റെ ഒരു വശത്തു കൂടി ചൈന അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നു.12 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത വന്‍ മതിലിന്റെ ബദാലിങ്ങ് മേഖലക്ക് താഴെയായിട്ടാണ് നിര്‍മ്മിക്കുന്നത്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുമെന്ന് കരുതുന്നു . തുരങ്കത്തിന്റെ ആഴം നാലു മുതല്‍ 432 മീറ്റര്‍ വരെയാകും.

മണിക്കൂറില്‍ ൩൫൦ കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. വന്മതിലിന് ആഘാതം ഉണ്ടാകാതിരിക്കാന്‍ പ്രസിഷന്‍ മൈക്രോ ബ്ലാസ്റ്റിങ്ങ് എന്ന അതിസൂക്ഷ്മമായ സ്ഫോടനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മ്മാണം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെല്‍ ഫോണ്‍ പ്രേമികള്‍ സൂക്ഷിക്കുക

November 26th, 2011

texting-while-driving-epathram

ഡാലസ്: അര്ലിംഗ്ടോന് സിറ്റി കൌണ്സില്‍ ചൊവ്വാഴ്ച കൂടിയ യോഗത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത് പാസാക്കിയത്‌. താങ്ക്സ് ഗിവിംഗ് അവധി കാലത്തിനു തൊട്ടു മുന്പ് ആയിട്ടാണ് പുതിയ ഉത്തരവ് സിറ്റി പുറപ്പെടുവിച്ചത്. അടുത്ത കാലങ്ങളില്‍ റിപ്പോര്ട്ട് ചെയ്തിട്ടുള്ള വാഹന അപകടങ്ങളില്‍ കൂടുതലും ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതാണ് എന്ന് വിലയിരുത്തുന്നു. പുതിയ ട്രാഫിക് നിയമം ലഘിക്കുന്നവര്ക്ക് 200 ഡോളര്‍ പിഴയാണ് ശിക്ഷ. സെല്‍ ഫോണ്‍ ടെക്സ്റ്റ് ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുവാന്‍ അര്‍ലിംഗ്ടോണ്‍ പോലീസ്‌ അതീവ ജാഗ്രതയിലാണ്.

വാര്ത്ത അയച്ചത്: എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിച്ചു

February 12th, 2009

മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ദിനം പ്രതി ബഹിരാകാശത്തില്‍ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഗതാഗത കുരുക്ക് അനുഭവപ്പെടും എന്ന് കുറച്ചു നാളായി ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്ത് ആല്ലായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് തമ്മില്‍ ഇടിച്ച് തകര്‍ന്നിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് സൈബീരിയയുടെ ഏതാണ്ട് അഞ്ഞൂറ് മൈല്‍ മുകളില്‍ വെച്ചാണ് ഒരു റഷ്യന്‍ ഉപഗ്രഹവും അമേരിക്കന്‍ ഉപഗ്രഹവും തമ്മില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണം ആയത്. ഇതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവയുടെ ചുറ്റുമുള്ള ഭ്രമണ പഥങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്നതായി റഡാറുകള്‍ കണ്ടെത്തി. ഇടി നടന്ന സ്ഥലത്തു നിന്നും കേവലം 215 മൈല്‍ മാത്രം മുകളില്‍ ഉള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഈ അവശിഷ്ടങ്ങള്‍ മൂലം ഭീഷണി ഉണ്ടാവും എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നു. ഈ നിലയത്തില്‍ ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉണ്ട്.

അമേരിക്കയിലെ ഇറിഡിയം കമ്പനിയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത ഒരു റഷ്യന്‍ നിര്‍മ്മിത ഉപഗ്രഹവുമായി കൂട്ടി ഇടിച്ചത്. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ സൌകര്യം ഒരുക്കുന്ന ഇറിഡിയം മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന കമ്പനിക്ക് ബഹിരാകാശത്ത് ഇത്തരം 66 ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ അപകടം മൂലം തങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവനത്തിന് തകരാറൊന്നും സംഭവിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി.

ബഹിരാകാശത്ത് ഇത്തരം അപകടങ്ങള്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഇത്രയും വലിയ രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിക്കുന്നത് ഇതാദ്യമായാണ്. ഏതാണ്ട് 450 കിലോഗ്രാം ഭാരം ഉണ്ട് രണ്ട് ഉപഗ്രഹങ്ങള്‍ക്കും. ഇത് മൂലം ഉണ്ടാവുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവും നശീകരണ ശേഷിയും വളരെ വലുതാണ് എന്നതാണ് ആശങ്കക്ക് വക നല്‍കുന്നത്. ഇതു പോലുള്ള ബാഹ്യ വസ്തുക്കളുടെ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത്തരം മാറ്റം എന്തെങ്കിലും വരുത്തണമോ എന്നറിയാന്‍ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ചു വരികയാണ് ശാസ്ത്രജ്ഞര്‍.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അജ്മാനില്‍ ഷെയറിംഗ് ടാക്സി സംവിധാനം ആരംഭിച്ചു

August 26th, 2008

ആദ്യ ഘട്ടത്തില്‍ 12 ഷെയറിംഗ് ടാക്സികളാണ് നിരത്തില്‍ ഇറക്കി യിരിക്കുന്നത്. ആറ് മുതല്‍ 12 വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ടാക്സികളാണിവ. അജ്മാന്‍ എമിറേറ്റി നകത്താണ് യാത്ര ചെയ്യുന്ന തെങ്കില്‍ രണ്ട് ദിര്‍ഹമാണ് ചാര്‍ജ്. ഷാര്‍ജയിലേക്ക് മൂന്ന് ദിര്‍ഹവും റാസല്‍ ഖൈമയിലേക്ക് ഏഴ് ദിര്‍ഹവുമാണ് യാത്രാ നിരക്ക് നല്‍ കേണ്ടത്. സാധാരണ ക്കാര്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഈ ടാക്സി സര്‍വീസ് ഭാവിയില്‍ കൂടുതല്‍ വിപുലീ കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍

May 3rd, 2008

ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു.

കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്.

ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍

March 24th, 2008

ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഡാരല്‍ ഹെയറിനെ തിരിച്ചെടുത്തു
ചൈനയും യു.എ.ഇ. യും കൂടുതല്‍ അടുക്കുന്നു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine