ഡാലസ്: അര്ലിംഗ്ടോന് സിറ്റി കൌണ്സില്‍ ചൊവ്വാഴ്ച കൂടിയ യോഗത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത് പാസാക്കിയത്. താങ്ക്സ് ഗിവിംഗ് അവധി കാലത്തിനു തൊട്ടു മുന്പ് ആയിട്ടാണ് പുതിയ ഉത്തരവ് സിറ്റി പുറപ്പെടുവിച്ചത്. അടുത്ത കാലങ്ങളില്‍ റിപ്പോര്ട്ട് ചെയ്തിട്ടുള്ള വാഹന അപകടങ്ങളില്‍ കൂടുതലും ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതാണ് എന്ന് വിലയിരുത്തുന്നു. പുതിയ ട്രാഫിക് നിയമം ലഘിക്കുന്നവര്ക്ക് 200 ഡോളര്‍ പിഴയാണ് ശിക്ഷ. സെല്‍ ഫോണ്‍ ടെക്സ്റ്റ് ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുവാന്‍ അര്‍ലിംഗ്ടോണ്‍ പോലീസ് അതീവ ജാഗ്രതയിലാണ്.
വാര്ത്ത അയച്ചത്: എബി മക്കപ്പുഴ
- ജെ.എസ്.