വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്‍ലഹോമയില്‍ ഉണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 200 മൈല്‍ വേഗത്തില്‍ വീശിയടിച്ച മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുഴലിക്കാറ്റ്നഗരത്തില്‍ കനത്ത നാശനഷ്ടം വിതച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. മുര്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുവാന്‍ നന്നേ പാടു പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. ഒക്‍ലഹോമയ്ക്ക് എല്ലാവിധ ഫെഡറല്‍ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
- എസ്. കുമാര്‍