മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില് ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വൈദ്യുത-ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപെട്ടതായും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു വീണതായും സി. എന്‍. എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആളപായമുള്ളതായി സൂചനയില്ല. ആദ്യത്തെ കമ്പനത്തിനുശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഒമെട്ടെപെക്കിന്റെ കിഴക്ക് 25കിലോമീറ്റര്‍ അകലെ സമൂദ്രത്തിലാണ് പ്രഭവ കേന്ദ്രമെന്നു കരുതുന്നു. ചെറിയ തോതിലുള്ള സുനാമികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അകാപുള്‍കോ ഉള്‍പ്പെടുന്ന പ്രദേശമാണിത്. മെക്‌സിക്കോയില്‍ 1985ലുണ്ടായ ഭൂചലനത്തില്‍ പതിനായിരകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു
- ഫൈസല്‍ ബാവ