ഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു.




ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ – ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ കെ. എം. സി. സി. സംഘടിപ്പിച്ച ‘സ്നേഹ സാന്ത്വനം’ പരിപാടിയില്‍ വിവിധ പദ്ധതികളായി 64 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ആഗസ്റ്റ് 19 ബുധനാഴ്ച രാത്രി എട്ടര മണിക്ക് ഐ. സി. സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി ദീപ ഗോപാലന്‍ വാധ്വ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.


ഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.






