പുട്ടപര്‍ത്തി : ശ്വാസ കോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്രിമ യന്ത്രങ്ങളുടെ സഹായത്താലാണ് ബാബ ഇപ്പോള്‍ ശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 85 വയസുള്ള ബാബയെ മാര്‍ച്ച് 28 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
- ജെ.എസ്.
ഭഗവാന് സായി ബാബ വേഗം സുഖം പ്രാപിക്കട്ടെ. ലക്ഷക്കണക്കിനു ഭക്തരുടെ പ്രാര്‍ഥന അദ്ദേഹത്തിന് ഉണ്ടാകും.