ന്യൂഡല്‍ഹി : ബോഫോഴ്സ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ചിലവ് സി. ബി. ഐ. കൂട്ടി പറഞ്ഞു എന്ന് സൂചന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ഒട്ടാവിയോ ക്വത്രോച്ചിയെ പിടി കൂടാന്‍ 250 കോടി രൂപ ചിലവഴിച്ചു എന്നായിരുന്നു സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചത്. 64 കോടി യുടെ അഴിമതി നടന്നു എന്ന് ആരോപണമുള്ള കേസില്‍ കേസ് അന്വേഷണത്തിനായി 250 കോടി രൂപ ചിലവഴിക്കുന്നത് പാഴ് ചിലവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കേസ് കോടതി അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ വിവരാവകാശ നിയമം മൂലം നല്‍കിയ ഒരു അപേക്ഷയില്‍ സി. ബി. ഐ. ചിലവാക്കിയത് വെറും 5 കോടി രൂപ മാത്രമാണ് എന്ന് വെളിപ്പെട്ടു. കേസ് അവസാനിപ്പിക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകമാണ് 250 കോടി രൂപയുടെ കണക്ക് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോടതി വിധി ആസകലം തെറ്റായിരുന്നു എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം