ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു

November 18th, 2008

യു.എ.ഇ.യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ആണ് അവസാന തിയതി. അതേ സമയം, രജിസ്റ്റര്‍ ചെയ്യാനുള്ള സ്ഥലത്തെല്ലാം വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഫോം വാങ്ങാനാകുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. മാത്രമല്ല, തിരക്ക് കാരണം ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനും പ്രാവര്‍ത്തികമാകുന്നില്ല. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്വദേശികളും വിദേശീയരും അടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. 2010 വരെ പ്രവാസികള്‍ക്ക് പിഴയടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.



-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ മാസത്തില്‍ അന്യായ വില വര്‍ധനവിനെതിരെ പരിശോധന

September 20th, 2008

അജ്മാന്‍ : അജ്മാനിലെ പഴം – പച്ചക്കറി മാര്‍ക്കറ്റുകളിലും, കാരെഫോര്‍, ലുലു എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമ്പത്തിക കാര്യ വകുപ്പ് പരിശോധന നടത്തി. റമദാന്‍ മാസത്തില്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് തടയാന്‍ ആയിരുന്നു പരിശോധന.

പൊതുവെ വില നിലവാരം ക്രമപ്പെടുത്തി വെയ്ക്കുന്നതില്‍ പരിശോധന സംഘം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും കാരെഫോറില്‍ കോഴി ഇറച്ചിയുടെ വിലയില്‍ കണ്ട വര്‍ധനവിനെ പറ്റി സംഘം വിശദീകരണം ആരാഞ്ഞു. അജ്മാനിലെ മന്ത്രാലയത്തില്‍ ഹാജരായി ഇതിന് വിശദീകരണം നല്‍കുവാനും ആവശ്യപ്പെടു കയുണ്ടായി.

ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. റമദാന്‍ മാസത്തില്‍ സാധന വിലകള്‍ ക്രമീകരിക്കുവാന്‍ അദ്ദേഹം വ്യാപാരികളോട് നിര്‍ദ്ദേശിക്കുകയും വിലകള്‍ വര്‍ധിപ്പിക്കുന്ന തിനെതിരെ താക്കീത് നല്‍കുകയും ചെയ്തു. ചില ചില്ലറ വില്‍പ്പനക്കാര്‍ റമദാന്‍ മാസത്തിലെ വില്‍പ്പന മുന്നില്‍ കണ്ട് സാധന വിലകള്‍ ഉയര്‍ത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരകാരെ പിടി കൂടുന്നതിനായി പരിശോധകരുടെ സംഘങ്ങളെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ ഉപഭോക്തൃ സംരക്ഷണ നിയമം (24)ല്‍ വകുപ്പുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ട്.

ഏതെങ്കിലും കടയില്‍ അന്യായമായ വില വര്‍ധനവ് അനുഭവപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 600522225 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചു പരാതിപ്പെ ടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു നല്ല നാളേക്കു വേണ്ടി

September 14th, 2008

പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ “ഒരു നല്ല നാളേക്കു വേണ്ടി” എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ശില്പ ശാല തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്നു.

വേനലവധി ക്കാലത്ത് നാട്ടിലെത്തി ച്ചേര്‍ന്നിട്ടുള്ള പ്രവാസികളും കുടുംബാംഗങ്ങളും അടങ്ങുന്ന വലിയ സദസ്സുകള്‍ക്കു വേണ്ടി, പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ ശില്പ ശാല അവതരിപ്പിച്ചു.

പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും പ്രവാസികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ ഉതകുകയും ചെയ്യുന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുകയുണ്ടായി. ഓരൊ പ്രവാസിയുടെയും വരുമാനവും അതിനനുസരിച്ചുള്ള ജീവിത രീതിയും കുടുംബാംഗങ്ങളും അവലംബിക്കേണ്ടുന്നതും ചര്‍ച്ച ചെയ്തു.

ജി.സി.സി രാജ്യങ്ങളിലും ഇന്‍ഡ്യയിലുമായി ഇതു വരെ 153 ശില്പശാലകള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്, പ്രവാസികളുടെ സമ്പാദ്യശീലം വളര്‍ത്തുക, കുടുംബത്തിന്റെ ഭാവി ഭാസുരമാക്കുക എന്നീ‍ ഉദ്ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫോണ്‍: 00971 50 64 67 801
ഇമെയില്‍: kvshams@gmail.com
വെബ് സൈറ്റ്: www.pravasibandhu.com

അബ്ദുല്‍ റഹിമാന്‍ പി.എം., അബുദാബി

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെണ്‍ വാണിഭ സംഘത്തിന്‍റെ കൈയ്യില്‍ നിന്നും രക്ഷപെട്ട മലയാളി യുവതിയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഒരു മാസത്തോളം വീട്ടില്‍ താമസിപ്പിച്ചതായി റിപ്പോര്‍ട്ട്

September 2nd, 2008

മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ദുബായ് ബ്യൂറോ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍ വാണിഭ സംഘത്തിന്‍റെ കൈയ്യില്‍ നിന്നും രക്ഷപെട്ട് ദുബായ് ഇന്ത്യന്‍ കോണ്‍സു ലേറ്റിലെത്തിയ മലയാളി യുവതിയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതേ കുറിച്ച് കോണ്‍സുലേറ്റില്‍ ലഭിച്ച പരാതിയും റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു.

ആഗസ്റ്റ് 31 ന് സം പ്രേഷണം ചെയ്ത അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇനി പറയുന്നു.

കോണ്‍സുലേറ്റിലെ സംവിധാനം മോശമാണെന്നു പറഞ്ഞാണ് ഇയാള്‍ യുവതിയെ വീട്ടില്‍ കൊണ്ടു പോയി പാര്‍പ്പിച്ചത്. ഇപ്പോള്‍ നാട്ടിലുള്ള യുവതി കോണ്‍സുലേറ്റില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലെ അലൈനില്‍ വച്ച് ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയായ യുവതി സഹായം അഭ്യര്‍ത്ഥിച്ച് രണ്ട് മലയാളികള്‍ ക്കൊപ്പമാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനായ സലാം പാപ്പിനിശ്ശേരി നിര്‍ദേശിച്ച പ്രകാരമാണ് പ്രസ്തുത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഇവര്‍ കാണുന്നത്. ഇദ്ദേഹം പറഞ്ഞിനെ കുറിച്ച് യുവതിയെ സഹായിച്ച ഇസഹാക്ക് എന്ന യുവാവ് വിവരിക്കുന്നതും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് തുടരുന്നു.

കോണ്‍സുലേറ്റില്‍ പരാതിയുമായി എത്തുന്ന യുവതികളെ ഏഴ് മാസത്തോളം തടവില്‍ താമസിപ്പിക്കുന്ന സംവിധാനം ഇല്ല. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും തന്‍റെ വീട്ടില്‍ താമസിക്കാമെന്നു പറഞ്ഞെന്നും യുവതി സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് യാതൊരു നടപടിയും കാണാത്തതിനാല്‍ പെണ്‍കുട്ടി തന്നെ സഹായിച്ചവരെ വിവരം അറിയിക്കുകയായിരുന്നു.

ഏതു സാഹചര്യത്തി ലായാലും പെണ്‍കുട്ടിയെ അധനികൃതമായി താമസിപ്പിച്ച ഉദ്യോഗസ്ഥന്‍റെ നടപടി വിവാദമായിരിക്കുകയാണ്. ഇതേ സമയം പെണ്‍കുട്ടിയെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നത്. അതിന് എന്തിന് കള്ളം പറഞ്ഞെന്നും പീഡിപ്പിച്ചവ ര്‍ക്കെതിരെ എന്തു കൊണ്ട് നടപടി ഉണ്ടായില്ല എന്നുമുള്ള ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദിയാധനം നല്‍കാന്‍ ഇല്ലാതെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി

August 23rd, 2008

അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തടവിലായ കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്‍റെ സ്പോണ്‍സ റുടേയും സന്നദ്ധ സംഘടനായ സ്നേഹ ത്താഴ് വരയുടേയും ഇടപെട ലുകളാണ് ജയില്‍ മോചനം സാധ്യമാക്കിയത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.

22 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദുബായ് അവീറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ മോചിതനായത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറാ യിരുന്നു ഇദ്ദേഹം. ശശിധരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് വീണ് ഗലാന്‍ എന്ന ഈജിപ്റ്റ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് ജയിലി ലായത്. മരണപ്പെട്ട ഗലാന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം കോടതി വിധിച്ചു. എന്നാല്‍ ഈ പണം നല്‍കാന്‍ കഴിയാത്ത തിനെ തുടര്‍ന്നാണ് ജയില്‍ വാസം അനുഭവി ക്കേണ്ടി വന്നത്.

ശശിയുടെ കുടുംബം മോചനത്തിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഇത്ര യധികം തുക സ്വരൂപിക്കുക എളുപ്പ മല്ലായിരുന്നു. ഈ അവസര ത്തിലാണ് സ് നേഹത്താഴ് വര പ്രവര്‍ത്തകര്‍ ശശിയെ ദുബായ് ജയിലില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ ശശിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ച ഗലാന്‍റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം 70,000 ദിര്‍ഹം നല്‍കിയാല്‍ മോചനത്തിനുള്ള രേഖകള്‍ നല്‍കാമെന്ന് കുടുബം സമ്മതിക്കു കയായിരുന്നു.

ശശിധരന്‍റെ സ് പോണ്‍സറായ സുല്‍ത്താന്‍ 40,000 ദിര്‍ഹവും യൂണിക് മറൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ ഹരി 30,000 ദിര്‍ഹവും നല്‍കിയതോടെ ഈ യുവാവിന്‍റെ ജയില്‍ മോചനം സാധ്യമാവു കയായിരുന്നു.

തന്‍റെ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്ന ശശി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. ദിയാ ധനം നല്‍കാനില്ലാതെ അവീര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണ മെന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മനുഷ്യ സ് നേഹികളോട് ആവശ്യപ്പെ ടാനുള്ളത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 1191011

« Previous Page « തോന്ന്യാശ്രമത്തില്‍ വടം വലി മത്സരം – പ്രിയ ദത്തന്‍
Next » കുവൈറ്റ് മന്ത്രിസഭ പുന സംഘടിപ്പിച്ചേക്കും »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine