
ന്യൂ ഡല്‍ഹി : തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അര്‍ഹത ലഭിക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് വന്നു. പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസ്സാക്കിയിരുന്നു. ജന പ്രാതിനിധ്യ നിയമ (ഭേദഗതി) ബില്‍ പാസ്സായതോടെ യാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.
11 ദശലക്ഷം പ്രവാസി കള്‍ക്കെങ്കിലും ഇതിന്‍റെ ഗുണഫലം ലഭിക്കും എന്നാണ് പ്രതീക്ഷ. പോളിംഗ് ദിവസം നാട്ടിലുള്ള ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയണം എന്നത് ഏറെക്കാല മായുള്ള പ്രവാസി കളുടെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സാധിക്കും. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്‍റെ മറ്റു വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനാകും തീരുമാനിക്കുക.
പ്രവാസി കള്‍ക്ക് രാജ്യത്തെ ജനായത്ത പ്രക്രിയ യില്‍ സജീവ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ നിയമം. നിലവിലെ നിയമ പ്രകാരം തുടര്‍ച്ചയായി ആറു മാസം ഒരാള്‍ നാട്ടില്‍ നിന്നും വിട്ടു നിന്നാല്‍ വോട്ടര്‍ പട്ടിക യില്‍ നിന്ന് പുറത്താകും. പുതിയ വിജ്ഞാപനം വന്നതോടെ ഈ കടമ്പയാണ് മറി കടന്നിരിക്കുന്നത്.



ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡല്‍ഹിയില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു. പ്രവാസികളുടെ വോട്ടവകാ ശത്തിനുളള നടപടികള്‍ പുരോഗമി ക്കുകയാണെന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിനകം അത് പൂര്‍ത്തീ കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള ബില്ലില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിനു മുന്‍പായി തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
























