തൃശ്ശൂര്‍: അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെ ആറു പെര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പിറവത്ത് സ്ഥാനാര്‍ഥിയായിരിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിവു നടത്തി, കോട്ടയം മണര്‍ക്കാട് അനധികൃതമായി സിവില്‍ സപ്ലൈസ് മൊത്ത വ്യാപാര ഡിപ്പോ അനുവദിച്ചു, കോട്ടയം ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടും. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മെയ് 17 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം വിജിലന്‍സിനാണ് അന്വേഷണത്തിന്റെ ചുമതല. അഡ്വ.പോള്‍ കെ.വര്‍ഗ്ഗീസ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
അഴിമതി ചെയ്തവനെ മാത്രം പിടിച്ചാല്‍ പോരാ, അവന്‍റെ ഡോഗ് ഫാദര്‍ – സോറി, ഗോഡ് ഫാദര്‍ – കൂടി അന്വേഷണ പരിധിയില്‍ വരണം….
രാഷ്ട്രീയത്തിൽ കയറിയതല്ലെ ഇനിയും അഴിമതിയിൽ കുളിച്ചു കയറട്ടെ. എങ്കിലേ വലിയ നേതാവാകാൻ പറ്റൂ, അതാണ് അനൂപ് അങ്ങനെ ആയത്.