ഷോക്കേറ്റ് ആന ചരിഞ്ഞു

August 20th, 2010

elephant-stories-epathramപാലക്കാട്:  വീട്ടു വളപ്പില്‍ തളച്ചിരുന്ന മേഘനാഥന്‍ എന്ന ആന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രില്‍ പാലക്കാട് ജില്ലയിലെ കോങ്ങാടിനു സമീപം പാറശ്ശേരിയില്‍ ആണ് ഈ ദാരുണമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സര്‍വ്വീസ് വയറില്‍ ആന അറിയാതെ തുമ്പി ചുറ്റിയതാകാം ഷോക്കേല്‍ക്കാന്‍ കാരണം എന്ന് കരുതുന്നു. മരിച്ചു കിടക്കുന്ന ആനയുടെ തുമ്പിയില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞ നിലയില്‍ ആയിരുന്നു. തുമ്പിയില്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് പൊള്ളല്‍ ഏറ്റിട്ടുണ്ട്.

ഇരിങ്ങാലക്കുട തെക്കേ മഠം സുരേഷാണ് മേഘനാഥന്റെ ഉടമ. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുരേഷ് ഇവനെ വാങ്ങുന്നത്. മദക്കോളിനെ തുടര്‍ന്ന് വിശ്രമത്തിനും ചികിത്സയ്ക്കുമായി ആനയെ ഒന്നാം പാപ്പാന്റെ വീടിനു പരിസരത്ത് നിര്‍ത്തിയി രിക്കുകയായിരുന്നു. ഇരുപതിനടുത്ത് പ്രായം വരുന്ന ലക്ഷണ ത്തികവുള്ള ഈ കൊമ്പന്‍ വളര്‍ന്നു വരുന്ന ആന ചന്തങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവന്‍ ആയിരുന്നു. നല്ല കറുപ്പും എടുത്തു പിടിച്ച തലയും ഇവന്റെ പ്രത്യേകത യായിരുന്നു. ഉത്സവ പ്പറമ്പുകളിലും ആന പ്രേമികള്‍ക്കിടയിലും ഇവനു ഏറെ ആരാധകര്‍ ഉണ്ട്.
 
ആന ചരിഞ്ഞ തറിഞ്ഞ് ധാരാളം ആളുകള്‍ സ്ഥലത്തെത്തി. റേഞ്ച് ഓഫീസര്‍ വി. ജി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വന പാലകരും തൃശ്ശൂരില്‍ നിന്നും ഉള്ള വെറ്റിനറി സംഘവും എത്തി. പോസ്റ്റുമോര്‍ട്ടം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ ആനയാണ് ഷോക്കേറ്റ് ചരിയുന്നത്. മുമ്പ് തെക്കന്‍ കേരളത്തിലെ ഒരു മലയോര പ്രദേശത്ത്  ലോറിയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്ന ആന 11 കെ. വി. ലൈനില്‍ നിന്നും ഷോക്കേറ്റ് ചരിഞ്ഞിരുന്നു. എന്നാല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ബാല നാരായണന്‍ (നാണു എഴുത്തശ്ശന്‍ ശങ്കര നാരായണന്‍) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ആയിരം കണ്ണി ഉത്സവത്തിനിടെ എഴുന്നള്ളിച്ച് കൊണ്ടു വരുമ്പോള്‍ ഷോക്കേറ്റു വീണിരുന്നു.  അല്‍ഭുതകരമായി അന്ന് മരണത്തില്‍ നിന്നും ആന രക്ഷപ്പെടു കയാണുണ്ടായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊല്ലത്ത് ശക്തമായ കടല്‍ക്ഷോഭം – ഒരാള്‍ മരിച്ചു

August 16th, 2010
കൊല്ലം : കൊല്ലത്തെ കടല്‍ തീരത്ത് ഉച്ചയോടെ ശക്തമായ കടല്‍ ക്ഷോഭം ഉണ്ടായി. പലയിടത്തും രണ്ടു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലയടിച്ചു. ശക്തമായ തിരയിളക്കത്തില്‍ പെട്ട്  കൂട്ടിയിടിച്ച രണ്ടു വള്ളങ്ങള്‍ തകര്‍ന്നു. ഇതിലുണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍  തൃക്കുന്നപ്പുഴ സ്വദേശി അംബുജാക്ഷന്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് മരിച്ചു. കടലില്‍ പോയവര്‍ ഉടനെ തിരിച്ചു വരണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലെവല്‍ ക്രോസില്‍ ട്രെയ്നിടിച്ച് വിദേശികളടക്കം നാലു പേര്‍ മരിച്ചു

August 10th, 2010

ആലപ്പുഴ: മാരാരിക്കുളത്ത് പൂപ്പള്ളിക്കാവിനു സമീപത്തെ എസ്. എല്‍. പുരത്തുള്ള ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിദേശികളടക്കം നാലു പേര്‍ മരിച്ചു. മാന്‍ഫ്രഡ് റുഡോള്‍ഫ്, ഭാര്യ കാതറിന്‍ സൂസന്ന എന്നീ ജര്‍മ്മന്‍ പൌരന്മാരും മാരാരിക്കുളത്തെ സ്വകാര്യ റിസോര്‍ട്ടിലെ ജോലിക്കാരി ഷാനിയും (22), മാരാരിക്കുളം സ്വദേശിയായ കാര്‍ ഡ്രൈവര്‍ സെബാ‌‌സ്റ്റ്യനുമാണ് മരിച്ചത്.

രാവിലെ 10.30 ഓടെ ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്സാണ് ലെവല്‍ ക്രോസില്‍ വച്ച് കാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ കാറില്‍ ഉണ്ടായിരുന്നവരില്‍ മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഷാനി പിന്നീട് ആസ്പത്രിയില്‍ വെച്ച് മരിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

റിസോര്‍ട്ടില്‍ താമസിക്കു കയായിരുന്ന വിദേശികള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആണ് അപകടമുണ്ടായതെന്ന് പറയുന്നു. വിദേശികള്‍ക്കൊപ്പം അവരുടെ വളര്‍ത്തു മക്കള്‍ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരെ ഒപ്പം കൂട്ടിയിരുന്നില്ല. ഇവരുടെ മൃതശരീരം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം സ്വദേശത്ത് എത്തിക്കുവാന്‍ ഉള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പടക്ക ശാലക്ക് തീ പിടിച്ച് മൂന്നു മരണം

August 1st, 2010

ഹരിപ്പാടിനടുത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ഒരു വീടിനോട് ചേര്‍ന്ന്  നഹാസ് എന്ന വ്യക്തി നടത്തിയിരുന്ന പടക്ക നിര്‍മ്മാണ ശാലയാണ് ഇന്ന്  ഉച്ചക്ക് തീപിടിച്ചത്. ഹരിപ്പാട് സ്വദേശിനി സുനിതയും മറ്റു രണ്ടു തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്.
ഇവരെ കൂടാതെ അഞ്ചുപേര്‍ ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വിദഗ്ദപരിചരണയിലാണ്.

ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏതാനും വര്‍ഷം മുമ്പും ഇവിടെ അപകടം ഉണ്ടയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആനയുടെ ചവിട്ടേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു

April 27th, 2010

കുന്നംകുളത്തിനടുത്ത്‌ കാട്ടകാമ്പല്‍ ഭഗവതീ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച്‌ രാവിലെ ആണ്‌ സംഭവം. ചവിട്ടേറ്റാണ്‌ കാട്ടക്കാമ്പല്‍ തയ്യില്‍ സുബ്രമണ്യന്റെ മകന്‍ മിഥുന്‍ (17) ആണ്‌ മരിച്ചത്‌.

കാട്ടകാമ്പല്‍ ഉത്സവത്തിനു പ്രായില്‍ വിഭാഗം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന തെച്ചിക്കോട്ടു കാവ്‌ ദേവസ്വം വക കൊമ്പനെ ചിറയ്ക്കല്‍ സെന്ററില്‍ നിന്നും പ്രായില്‍ ഭാഗത്തേക്ക്‌ കൊണ്ടു പോകുക യായിരുന്നു. റോഡില്‍ ബസ്സ്‌ തടസ്സ മുണ്ടാക്കുകയും ഇതിനിടയില്‍ ആരോ ആനയുടെ കാലിനടുത്ത്‌ പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിഭ്രമിച്ച കൊമ്പന്‍, ആളുകള്‍ ക്കിടയിലൂടെ മുന്നോട്ട്‌ നീങ്ങി. ഇതോടെ ജനം പരിഭ്രാന്തരായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മിഥുന്‍ താഴെ വീണു. താഴെ വീണ മിഥുന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആനയുടെ രണ്ടാം പാപ്പാന്‍ മഹേഷിനെയും, ജഗത്ത്‌, ജിത്തു എന്നിവരെയും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകോപനം ഒന്നും ഉണ്ടാക്കാതെ ശാന്തനായി നിന്ന ആനയെ പിന്നീട്‌ ലോറിയില്‍ കയറ്റി പേരാമംഗലത്തേക്ക്‌ കൊണ്ടു പോയി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

22 of 2210202122

« Previous Page « നടന്‍ ശ്രീനാഥ് അന്തരിച്ചു
Next » പെരുമ നിലനിര്‍ത്തി പെരുവനം കുട്ടന്മാരാര്‍ » • കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും
 • ജൂൺ 18 ന് സംസ്ഥാനത്ത് വാഹന പണി മുടക്ക്
 • പഴവിള രമേശന്‍ അന്തരിച്ചു
 • വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല
 • എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്
 • ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്
 • തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം
 • പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിൽ
 • പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍
 • നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി
 • സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും
 • നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി
 • സ്കൂളുകൾ ജൂൺ 3 നു തന്നെ തുറക്കും
 • മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല
 • കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്
 • നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
 • വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ
 • മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. വി എസ്
 • മൺസൂൺ മഴ ജൂൺ നാലിന്: ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോർട്ട്
 • ഭാര്യയുടെ യാത്രാ ചെലവ് സർക്കാർ വഹി ക്കണം : പി. എസ്. സി. ചെയർ മാൻ • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine