മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും

June 2nd, 2011

mullaperiyar-dam-epathram

തിരുവനന്തപുരം : തന്റെ സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. ഇടതു സര്‍ക്കാര്‍ എടുത്ത ഈ നിലപാടില്‍ നിന്നും തങ്ങള്‍ വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കും എന്ന തമിഴ് നാട് പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി കെ. വി. രാമലിംഗത്തിന്റെ പ്രസ്താവന ദുരുദ്ദേശപരവും അനാവശ്യവുമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആള്‍ക്കൂട്ടത്തിലേക്ക് ലോറി പാഞ്ഞു കയറി നാല് മരണം

May 29th, 2011

lorry-bike-accident-epathram

കുന്നംകുളം: കണ്ടെയ്‌നര്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. കണ്ടെയ്‌നര്‍ ലോറി, ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം. നാലു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കുന്നംകുളം – പട്ടാമ്പി റോഡില്‍ ചാക്കുണ്ണി അയ്യപ്പന്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

പട്ടാമ്പി റോഡ് കോലാടി ജോണ്‍സണ്‍, പഴഞ്ഞി അരുവായ് സ്വദേശി സജിത്തിന്റെ ഭാര്യ റീജ, പാലക്കാട് ജില്ലയിലെ കോതച്ചിറ സ്വദേശികളായ വട്ടപ്പറമ്പില്‍ മുഹമ്മദ്, മുഹ്‌സില്‍ മുസ്ലിയാര്‍ എന്നിവരാണു മരിച്ചത്. ജോണ്‍സന്റെ വീടിനു മുമ്പിലായിരുന്നു അപകടം.

സജിത്തും ഭാര്യ റീജയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇതു കണ്ടു പുറകെ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന മുഹമ്മദും മുഹ്‌സിലും രക്ഷാ പ്രവര്‍ത്തനത്തിനായി ചാടിയിറങ്ങി. ഇടിയുടെ ശബ്ദം കേട്ട് വീടിനു പുറത്തേക്കിറങ്ങിയ ജോണ്‍സണും രക്ഷാ പ്രവര്‍ത്തനത്തിനു സഹായിച്ചു. ഈ സമയം, കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇവരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. രണ്ടാഴ്ചയേ ആയുള്ളൂ സജിത്തിന്റെയും റീജയുടെയും വിവാഹം കഴിഞ്ഞിട്ട്. പരുക്കേറ്റ സജിത്തിനെ അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സജിത്തിന്റെ ബൈക്കില്‍ ആദ്യമിടിച്ച കണ്ടെയ്‌നര്‍ ലോറി വളാഞ്ചേരിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കനത്ത മഴ രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. പൊലീസും അഗ്നി ശമന സേനയുമെത്തിയാണു മൃതദേഹങ്ങള്‍ മാറ്റിയതും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

മകര വിളക്ക് മനുഷ്യ നിര്‍മ്മിതമെന്ന് ദേവസ്വം ബോര്‍ഡ്

April 25th, 2011

makara-jyoti-epathram
കൊച്ചി: ശബരിമലയിലെ മകര വിളക്ക് മനുഷ്യ നിര്‍മ്മിതമാണെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊന്നമ്പല മേട്ടില്‍ കാലങ്ങളായി ആദിവാസികള്‍ നടത്തുന്ന ദീപാ‍രാധന യാണിതെന്നും മകര ജ്യോതിയെന്നത് ആകാശത്ത് ഉദിക്കുന്ന നക്ഷത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്ങ് മൂലത്തില്‍ പറയുന്നു. എന്നാല്‍ ദീപം തെളിക്കുന്നത് ആരാധനയെ ബാധിക്കുമെന്നതിനാല്‍ വനം വകുപ്പിന്റേയും കെ. എസ്. ഈ.ബി. യുടെയും  സഹകരണം തേടുമെന്നും ഇതില്‍ പറയുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി

April 5th, 2011

elephant-stories-epathramകൊല്ലം : പ്രസിദ്ധമായ ഉമയനെല്ലൂര്‍ ക്ഷേത്രത്തിലെ ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് തിരുവനന്തപുരം സ്വദേശി പ്രതാപന്‍ (42) എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ഇയാളാണ് ശിവരാജുവിന്റെ ഒന്നാം പാപ്പാന്‍.

ഏപ്രില്‍ – മെയ് മാസങ്ങളില്‍ ചെറിയ ഇടക്കോളിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പതിവുണ്ട് ശിവരാജുവിന്. ഒരു പക്ഷെ ഇതാകാം ആനയെ പ്രകോപിത നാക്കിയതെന്ന് കരുതുന്നു.

സുബ്രമണ്യന്റേയും ഗണപതിയുടേയും ബാല ലീലകളുടെ പ്രതീകമായാണ് ആനവാല്‍ പിടിച്ചോട്ടം എന്ന ചടങ്ങ് നടത്തുന്നത്. ആറു കരകളെ പ്രതിനിധീകരിച്ച് ആളുകള്‍ നേരത്തെ തയ്യാറാക്കിയ പന്തലില്‍ നിന്നും ആനയുടെ വാലില്‍ പിടിച്ച് ക്ഷേത്ര നട വരെ ഓടുന്നതാണ് ആനവാല്‍ ‌പിടിച്ചോട്ടം എന്ന ചടങ്ങ്. ധാരാളം ആളുകള്‍ ഇത് കാണാനായി എത്താറുണ്ട്. വര്‍ഷങ്ങളായി തൃക്കടവൂര്‍ ശിവരാജുവാണ് ഈ ചടങ്ങില്‍ പങ്കെടുക്കാറ്. ഇടക്ക് ഒന്നു രണ്ടു വര്‍ഷം ശിവരാജുവിന് ഇടക്കോളു കണ്ടതിനാല്‍ മാറ്റി നിര്‍ത്തിയിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റാനകളെ ആന‌വാല്‍ ‌പിടിച്ചോട്ടത്തിനായി നിയോഗി ക്കേണ്ടതായി വന്നിട്ടുള്ളൂ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണിച്ചന്റെ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു

April 5th, 2011

manichan-hooch-epathram

ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതിയായ മണിച്ചന്റെയും രണ്ട് കൂട്ടു പ്രതികളുടെയും ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. മണിച്ചന്‍, കൊച്ചനി‍, വിനോദ് കുമാര്‍ എന്നിവരുടെ ശിക്ഷയാണ് ശരി വെച്ചത്. രണ്ട് പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തി യാക്കുന്നതിനു മുമ്പ് വെറുതെ വിടാനും കോടതി ഉത്തരവിറക്കി. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാനും കോടതി തീരുമാനിച്ചു. ഇരുവരും ഇതു വരെ അനുഭവിച്ച തടവ് ശിക്ഷയായി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ശിക്ഷയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടു കൊണ്ട്  മണിച്ചന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്യ ലോബിയുമായി രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൌരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

21 of 2610202122»|

« Previous Page« Previous « വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍
Next »Next Page » ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine