കൊച്ചി : ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ടു കേസെടുക്കുവാന്‍ ആകില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ നടപടി ക്രമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നു വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രേമേ പോലീസിനു കേസെടുക്കുവാനാകൂ എന്നും അതിനാല്‍ തന്നെ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ താഴെ ആയതിനാല്‍ പോലീസിനു നേരിട്ട് കേസെടുക്കുവാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടിയാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും രക്ത സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും വേണം. പിന്നീട് മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമേ എഫ്. ഐ. ആര്‍. റജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയൂ.
കോഴിക്കോട് സ്വദേശി പി. കെ. മെഹബൂബിന് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കം മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോഴിക്കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ഉത്തരവിട്ടത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കോടതി, ക്രമസമാധാനം, പോലീസ്