മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്ലിം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമേല്‍ അഹമ്മദ് കുട്ടിയെ അറസ്റ്റു ചെയ്തു. ഹാജരാകുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച നാര്‍കോട്ടിക് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയ അഹമ്മദ് കുട്ടിയെ ഡി.വൈ.എസ്.പി എം.പി. മോഹന ചന്ദ്രന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി.ജി.ഗോഷയുടെ മുമ്പാകെ ഹാജരാക്കിയെ പ്രതിയെ ആഗസ്റ്റ് 21 വരെ റിമാന്റ് ചെയ്തു.
ലീഗ് പ്രവര്‍ത്തകനായിരുന്ന അതീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരിലാണ് അഹമ്മദ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുമ്പത്തിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് അഹമ്മദ് സംസാരിച്ചെന്നതാണ് സൂചന. പിന്നീട് അതീഖ് റഹ്‌മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും കൊളക്കാടന്‍ അബൂബക്കറും കൊല്ലപ്പെടുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 26 നു തൃശ്ശൂര്‍ റേഞ്ച് ഐ.ജി എസ്.ഗോപിനാഥിന്റെ നേതൃത്വത്തില്‍ അഹമ്മദ് കുട്ടിയെ ചോദ്യം ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, പോലീസ്, മതം