കൊല്ലം : പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ ബിഹാര്‍ സ്വദേശി സത്‌നം സിങ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടര്‍മാരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ. സംഭവത്തെ ക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഡി. എം. ഒ. ടി. പീതാംബരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. സത്‌ന ത്തിന് പേരൂര്‍ക്കട ആസ്പത്രിയില്‍ മര്‍ദനമേറ്റു എന്ന് ഡി. എം. ഒ. യുടെയും കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എമ്മിന്റെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവത്തെ ക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാനസികാരോഗ്യ കേന്ദ്ര ത്തിലെ ആറു ജീവനക്കാരെ ബുധനാഴ്ച ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി. ആസ്പത്രി ജീവന ക്കാരായ രാജീവ്, ജയകുമാര്‍, അനില്‍ കുമാര്‍, സുഭാഷ്, അജിത് കുമാര്‍, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയ മാക്കിയത്.
ചികിത്സ യില്‍ കഴിയുന്ന മൂന്ന് അന്തേവാസി കളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തവരെ വൈകീട്ട് വിട്ടയച്ചു. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആസ്പത്രി ജീവന ക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച രേഖപ്പെടുത്തും.
കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം, കൊല്ലം ജില്ലാ ജയില്‍, കൊല്ലം ജില്ലാ ആസ്പത്രി എന്നിവിട ങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്‌നത്തിനു നേരെ വാര്‍ഡന്മാരുടെ കൈയേറ്റം ഉണ്ടായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ വച്ച് നടന്ന മര്‍ദ്ദനമാണ് മരണത്തിന് ഇടയാക്കി യതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജില്ലാ ആസ്പത്രി യില്‍ നിന്ന് കൈയും കാലും ബന്ധിച്ച നില യിലാണ് സത്‌നത്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ പേരൂര്‍ക്കട ആസ്പത്രിയില്‍ ദേഹ പരിശോധന നടത്തി യിരുന്നതായി രേഖ പ്പെടുത്തിയിരുന്നില്ല എന്ന് ഡി. എം. ഒ. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിനും കഴുത്തിനുമേറ്റ ക്ഷത ങ്ങളാണ് മരണ കാരണമെന്ന് ഡി. എം. ഒ. യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രവേശിപ്പിച്ച ഇയാളെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ മരിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വൈകീട്ട് ഏഴു മണി യോടെയാണ് വിവരം ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുന്നത്.
ഭക്ഷണം നല്‍കാന്‍ എത്തിയവര്‍ സത്‌നത്തെ കക്കൂസില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. താടിയും മുടിയും വെട്ടുന്നതിനെ സത്‌നം എതിര്‍ത്തതാണ് മര്‍ദ്ദന ത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ് അവശനായ സത്‌നത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ ഡ്യൂട്ടി ഡോക്ടര്‍ വീഴ്ച വരുത്തി യതായും അന്വേഷണ ത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച ആചാര പ്രകാരം സംസ്‌കരിച്ചു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പു കാരണം ഇത് പിന്നീട് വേണ്ടെന്നു വച്ചു. സംഭവത്തെ ക്കുറിച്ചുള്ള വിശദാംശ ങ്ങള്‍ക്കായി ബിഹാര്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സത്‌നം സിങ് മരിക്കാന്‍ ഇടയായ സംഭവ ത്തില്‍ ക്രൈംബ്രാഞ്ച് എസ്. പി. യോട് സപ്തംബര്‍ 15ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ജെ. ബി. കോശി ആവശ്യപ്പെട്ടു. സത്‌നം സിങ്ങിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വാങ്ങി ക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കെ. പ്രഭാകരന്‍, അഡ്വ. ബി. ഹരിദാസ് എന്നിവര്‍ നല്‍കിയ പരാതി കളിന്മേലാണ് ഈ നടപടി.
-അയച്ചത് : ബിജു കരുനാഗപ്പള്ളി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, പോലീസ്, വിവാദം