കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പേമാരിയും ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും 9 പേര്‍ മരിച്ചു നാല് പേരെ കാണാതായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത പുല്ലൂരാംപാറയിലെ കൊടക്കാട്ടുപാറ, കോടഞ്ചേരിക്കടുത്ത പൊട്ടന്‍കോടു മല, കണ്ണൂര്‍ ഇരിട്ടിയിലെ വാണിയപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മരിച്ചവര്‍ നാലുപേരും കോഴിക്കോട് ജില്ലയിലുള്ളവരാണ്. ഉരുള്പോട്ടലിനെ തുടര്‍ന്ന് കാണാതായ ആനക്കാംപൊയ്‌ലിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ കോഴിക്കോട്ട് ആനക്കാംപൊയില്‍ തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടൂസ് (3) എന്ന കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. ആനക്കാംപൊയില്‍ പുത്തന്‍ പുരയ്ക്കല്‍ വര്‍ക്കി (75) മരിച്ചു ദുരന്തത്തില്‍ പെട്ട ഇയാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ചെറുശ്ശേരി മേഖല ഏകദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മുക്കം പുഴ കര കവിഞ്ഞൊഴുകിയാതിനാല്‍ പുഴയോരപ്ര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ പെയ്തു. ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും 24ഓളം വീടുകള്‍ നശിച്ചു. ഇരിട്ടി നഗരവും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പഴശ്ശി അണക്കെട്ട് നിറഞ്ഞു കവിഞ്ഞതിനാല്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
- ന്യൂസ് ഡെസ്ക്