ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി. പി. എമ്മിന്റെ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം. എം. മണിക്ക് ജാമ്യം ലഭിച്ചില്ല. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ മണിയെ ഡിസംബര്‍ നാലു വരെ റിമാന്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ 5.50 നാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും മണിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചേരി ബേബി കൊലക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകുവാന്‍ മണിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ടീയ ശത്രുക്കളെ ഉന്മൂലനം ചെയ്തതു സംബന്ധിച്ച് ഒരു പൊതു പ്രസംഗത്തിനിടെ മണി നടത്തിയ പരാമര്‍ശങ്ങളാണ് മുപ്പതു വര്‍ഷം മുമ്പ് നടന്ന കേസില്‍ വീണ്ടും പോലീസ് അന്വേഷണത്തിനു വഴി വെച്ചത്.
മണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ സി. പി. എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, പോലീസ്, രാഷ്ട്രീയ അക്രമം, വിവാദം