കൊച്ചി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഉള്‍പ്പെടെ നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. എം.കെ.ദാമോദരന്‍, കൈനകരി കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരാണ് മറ്റുള്ളവര്‍. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചായിരിക്കും നുണപരിശോധന നടത്തുക എന്നാണറിയുന്നത്. നുണപരിശോധനയ്ക്ക് വിധേയനാകുവാനുള്ള നോട്ടീസ് ലഭിച്ചാല്‍ കൈപറ്റുമെന്നും നിയമവിദഗ്ദരുമായി വേണ്ട ഉപദേശങ്ങള്‍ ആരായുമെന്നും മണി വ്യക്തമാക്കിയിരുന്നു. തൊടുപുഴയില്‍ ഒരു പ്രസംഗത്തിനിടെ മണി നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എതിരെ അന്വേഷണം നടക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനും അതു നടപ്പിലാക്കിയതിനും മറച്ചുവെച്ചതിനും കേസുണ്ട്. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ഹ്ര്‍ി തള്ളുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, രാഷ്ട്രീയ അക്രമം, വിവാദം