
തിരുവനന്തപുരം : പ്രമുഖ നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന് വ്യാജ സോഷ്യല്‍ മീഡിയ കളില്‍ പ്രചരിപ്പിച്ച സംഭവ ത്തില്‍ സൈബർ പൊലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേര മാണ് നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ച തായി സോഷ്യല്‍ മീഡിയ യില്‍ വാര്‍ത്ത പരന്നത്. അപകട ത്തെ തുടര്‍ന്നു ചികിത്സ യില്‍ ആയി രുന്ന ജഗതി ശ്രീകുമാറിന്റ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്.
ജഗതി ശ്രീകുമാർ ഹൃദയാ ഘാതം മൂലം മരിച്ചു എന്ന്‍ മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. സംഭവ ത്തിൽ മനോരമ ന്യൂസും ജഗതി യുടെ മകൻ രാജ്കുമാറും നൽകിയ പരാതി യിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തി രിക്കുന്നത്.
- pma




























