വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ രംഭ എന്ന പിടിയാനയെ ഇരുപത്തി നാലു മണിക്കൂര്‍ നീണ്ട ശ്രമ ഫലമായി രക്ഷപ്പെടുത്തി. കൊപ്പത്ത് എടത്തോളില്‍ തടി മില്ലുടമയായ മാനു ഹാജിയുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് അപകടത്തില്‍ പെട്ടത്.
തിരുവേഗപ്പുറയില്‍ ചികിത്സക്കായി കൊണ്ടു വന്ന രംഭ രാത്രിയില്‍ ചങ്ങല പൊട്ടിച്ച് പുഴ നീന്തിക്കടന്ന് രണ്ടു കിലോമീറ്ററോളം ഓടി. ഇതിനിടയില്‍ അബദ്ധത്തില്‍ വീട്ടില്‍ തൊടി സൈനുദ്ദീന്റെ വീട്ടു വളപ്പിലുള്ള കിണറ്റില്‍ വീഴുകയായിരുന്നു. മിനിഞ്ഞാന്ന് പുലര്‍ച്ചെ വലിയ ശബ്ദത്തോടെ എന്തോ കിണറ്റില്‍ വന്ന് വീഴുന്ന ഒച്ചയും തുടര്‍ന്ന് ചിന്നം വിളിയും കേട്ടതോടെ സമീപത്തെ ചെറിയ ഷെഡ്ഡില്‍ താമസിക്കുകയായിരുന്ന വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ അകപ്പെട്ട ആനയെ കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും പോലീസിലും ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിക്കുകയും ചെയ്തു.
രാവിലെ മുതല്‍ ആനയെ കരയ്ക്കു കയറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പതിനാറു കോലു താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. അതില്‍ നിന്നും നിന്നും ആനയെ പുറത്തെടുക്കുക ദുഷകരമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആന വീണ കിണറ്റിനടുത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് വലിയ ഒരു ചാല്‍ കീറി അതിലൂടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുവാനായി ആനയെ ബെല്‍റ്റിട്ട് യന്ത്ര സഹായത്താല്‍ ഉയര്‍ത്തേണ്ടി വന്നു. ആന പുറകുവശം കുത്തിയാണ് വീണതെന്ന് കരുതുന്നു. എങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കരുതുന്നു. എന്നാല്‍ ആന വളരെയധികം ക്ഷീണിതയാണ്. ഗ്ലൂക്കോസും മറ്റും നല്‍കി. കൂടാതെ പനമ്പട്ടയും കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നേരത്തെ പാലക്കാട് ഒരു കാട്ടാനക്കുട്ടി കിണറ്റില്‍ അകപ്പെട്ടപ്പോളും ഇത്തരത്തില്‍ തന്നെയായിരുന്നു കിണറ്റില്‍ നിന്നും കയറ്റിയത്. രക്ഷപ്പെട്ട ആനക്കുട്ടി കാട്ടിലേക്ക് ഓടിപ്പോയി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം
‘രംഭ’ തലക്കെട്ടിലൂടെ വായനക്കാരെ പറ്റിക്കരുതെ..!!!
വെറുതെ കൊതിപ്പിച്ചു…