ന്യൂഡല്‍ഹി : ലാവ്‌ലിന്‍ കേസില്‍ തന്നെ വിചാരണ ചെയ്യുവാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മന്ത്രി സഭാ തീരുമാനത്തെ മറി കടന്നു കൊണ്ടായിരുന്നു ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്. ഭരണ ഘടനയുടെ 32-ആം അനുച്ഛേദം അനുസരിച്ച് പരാതി സ്വീകരിക്കുവാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനം മൌലികാവകാശ ലംഘനമല്ലെന്ന്ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാക്കുവാന്‍ സമയ പരിധി നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ എച്ച്. എസ്. ബേദി, സി. ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംസ്ഥാന രാഷ്ടീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലാവ്‌ലിന്‍ കേസില്‍ മന്ത്രി സഭാ തീരുമാനം മറി കടന്നു കൊണ്ട് ഗവര്‍ണ്ണര്‍ എടുത്ത നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം