വാഹനാപകടം 3 പേര്‍ മരിച്ചു

August 17th, 2011

തിരൂര്‍: കൂട്ടായിക്കടുത്ത് മണല്‍ ലോറിയും മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. 2 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. രോക്ഷാകുലരായ മത്സ്യ തൊഴിലാളികള്‍ സംഭവസ്ഥലത്ത് എത്തിയ എസ്‌.ഐ ഷാജിയെ കൈയ്യേറ്റം ചെയ്തു. സംഭവ സ്ഥലത്തും ആശുപത്രിയിലും സംഘര്‍ഷാവസ്ഥ തുടരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാതകം ചോര്‍ന്ന് 40 പേര്‍ ആശുപത്രിയില്‍

August 16th, 2011

kmml-kollam-epathram

കൊല്ലം:  ചവറയിലെ കെ. എം. എം. എല്‍ കമ്പനിയില്‍ നിന്നും വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 40 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്‌ സംഭവം. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാതകം ശ്വസിച്ചവര്‍ക്ക് ശ്വാസംമുട്ടലും ഛര്‍ദിയുമാണ്‌ അനുഭവപ്പെട്ടത്‌. കമ്പനിക്ക്‌ സമീപം താമസിക്കുന്നവര്‍ക്കും അസ്വസ്ഥത ഉണ്ടായി. അധികൃതര്‍ എത്തി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു.

August 8th, 2011

ചങ്ങരംകുളം: തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ചക്കരംകുളം ചേനപ്പറമ്പില്‍ ബഷീര്‍-ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് ആദില്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. 11 മാസം പ്രായമുള്ള ആദിലിനെ കൈയ്യിലെടുത്ത് അമ്മ ഫാത്തിമ ഉണക്കാനിട്ടിരുന്ന തുണികളെടുക്കാനായി പുറത്തിറങ്ങിയതായിരുന്നു. അപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള തെങ്ങില്‍ നിന്നും തേങ്ങ വീടിന്റെ മുകളില്‍ പതിച്ച ശേഷം കുഞ്ഞിന്റെ തലയിലേയ്ക്ക് തെറിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങരംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

-

വായിക്കുക:

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയില്‍

July 29th, 2011

mullaperiyar-dam-epathram

കുമളി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നിടത്ത് പുതിയ വിള്ളലുകള്‍ ഉണ്ടായതായി കണ്ടെത്തി. ഇത് ഏറെ അപകടാവസ്ഥ ഉണ്ടാക്കും. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് പുതിയ വിള്ളലുകള്‍ ഉണ്ടായത്. ഇതില്‍ പത്താം ബ്ലോക്കിലെ വിള്ളല്‍ ഏറെ ഗൗരവമുള്ളതാണ് . മുമ്പുണ്ടായിരുന്ന വിള്ളലുകള്‍ വലുതായതായും പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അണക്കെട്ടിന്റെ ഗാലറികളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന സ്വീപ്പേജ് വാട്ടറിന്റെ അളവും കൂടി. ഭൂചലനത്തിനു ശേഷം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലും സംഘവും നടത്തിയ പരിശോധനയിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ പത്താം ബ്ലോക്കിലെ വിള്ളല്‍ അടിയന്തരമായി പഠനം നടത്തേണ്ടതാണെന്ന് എന്‍ജിനിയര്‍മാര്‍ നിര്‍ദേശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹനാപകടത്തില്‍ സംവിധാകന്‍ ജോഷിയുടെ മകളടക്കം 3 പേര്‍ മരിച്ചു

July 26th, 2011

ചെന്നൈ: തമിഴ്ന്‌നാട്ടിലെ മഹാബലിപുരത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിനി രാധിക, തൃശ്ശൂ‍ര്‍ സ്വദേശി അര്‍ജ്ജുന്‍ എന്നിവരാണ് മരിച്ചത്. ചെന്നൈ ഇന്‍ഫോസിസില്‍ ജോലിക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുമ്പോളായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറിന്റെ മുന്‍‌ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 2610192021»|

« Previous Page« Previous « കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു
Next »Next Page » വി. പി. ശിവകുമാര്‍ എന്ന മലയാള കഥയിലെ കറുത്ത ഹാസ്യക്കാരന്‍ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine