കുമളി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നിടത്ത് പുതിയ വിള്ളലുകള്‍ ഉണ്ടായതായി കണ്ടെത്തി. ഇത് ഏറെ അപകടാവസ്ഥ ഉണ്ടാക്കും. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് പുതിയ വിള്ളലുകള്‍ ഉണ്ടായത്. ഇതില്‍ പത്താം ബ്ലോക്കിലെ വിള്ളല്‍ ഏറെ ഗൗരവമുള്ളതാണ് . മുമ്പുണ്ടായിരുന്ന വിള്ളലുകള്‍ വലുതായതായും പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അണക്കെട്ടിന്റെ ഗാലറികളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന സ്വീപ്പേജ് വാട്ടറിന്റെ അളവും കൂടി. ഭൂചലനത്തിനു ശേഷം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലും സംഘവും നടത്തിയ പരിശോധനയിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ പത്താം ബ്ലോക്കിലെ വിള്ളല്‍ അടിയന്തരമായി പഠനം നടത്തേണ്ടതാണെന്ന് എന്‍ജിനിയര്‍മാര്‍ നിര്‍ദേശിച്ചു.
-