മദ്രാസ്: വിവാദ വ്യവസായി ഫാരിസ് അബൂക്കര്‍ അധ്യക്ഷനായ വേദിയില്‍ ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സനും പങ്കെടുത്തത് പുതിയ വിവാദത്തിന് തുടക്കമിട്ടു. മദ്രാസില്‍ നടന്ന ഒരു പരിപാടിയിലാണ് ഇവര്‍ വേദി പങ്കിട്ടത്. ഫാരിസിസിനെ ആദ്യമായാണ് താന്‍ നേരിട്ട് കാണുന്നതെന്നും അറിഞ്ഞെടത്തോളം അദ്ദേഹം വെറുക്കപ്പെടേണ്ടവനല്ലെന്നും ചടങ്ങിനിടെ എം.എം.ഹസ്സന്‍ പറഞ്ഞു. ഫാരിസിന്റെ പേരില്‍ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടെന്നും ആ നിലക്ക് അയാള്‍ “വെറുക്കപ്പെട്ടവന്‍“ ആണെന്നും വി.എസ്. അച്ച്യുതാനന്ദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. എല്‍ .ഡി.ഫ് ഭരണകാലത്ത് പിണറായി വിജയന്‍ ഉള്‍പ്പെടെ പല നേതാക്കള്‍ക്കും ഫാരിസുമായി ബന്ധമുണ്ടെന്ന് ലീഗ് നേതാക്കളടക്കം പല യു.ഡി.എഫ് നേതാക്കളും ആരോപിക്കുകയുണ്ടായി. അന്ന് യൂത്ത് ലീഗ് പ്രസിഡന്റ് ആയിരുന്ന കെ.എം ഷാജി എം.എല്‍ എ ഫാരിസ് അബൂബക്കറിന് എതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് പാണക്കാട് ഹൈദരലിശിഹാബ് തങ്ങളും, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ ഉള്ളവര്‍ ഫാരിസ് തന്നെ സംഘാടകനായ പരിപാടിയില്‍ ഫാരിസിനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ പറ്റി നല്ല വക്കുകള്‍ പറയുകയും ചെയ്തത് ലീഗിനുള്ളില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം