കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

March 8th, 2011

elephant-stories-epathramചാലക്കുടി: വാല്‍‌പാറ പ്രദേശത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ടാറ്റാ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ അണ്ണപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അണ്ണപ്പന്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടിയ അണ്ണപ്പനെ ആന തുമ്പി കൊണ്ട് എടുത്തെറി യുകയായിരുന്നു. തുടര്‍ന്ന് പാറയില്‍ തലയിടിച്ച് വീണതാകാം മരണ കാരണം. അണ്ണപ്പന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആനയെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ അണ്ണപ്പനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.  മരിച്ച അണ്ണപ്പന് ഭാര്യയും കുട്ടിയുമുണ്ട്.

കഴിഞ്ഞ മാസം സമീപ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. വേനല്‍ കനത്തതോടെ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലികള്‍ കൃത്യമായി സ്ഥാപിക്കാത്തതും ആനകള്‍ കടന്നു വരാതിരിക്കുവാന്‍ കുഴികള്‍ തീര്‍ക്കാത്തതും അവയ്ക്ക് തോട്ടം മേഖലയില്‍ സ്വൈര്യ വിഹാരം നടത്തുവാന്‍ സാഹചര്യമൊരുക്കുന്നു. പ്രദേശ വാസികള്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : സമരം ആറാം വര്‍ഷത്തിലേക്ക്‌

March 7th, 2011

mullaperiyar-dam-epathram

ഉപ്പുതറ : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നടന്നു വരുന്ന മുല്ലപ്പെരിയാര്‍ നിരാഹാര സമരം അഞ്ചു വര്ഷം പിന്നിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയോടെ 1530 ദിവസം പിന്നിട്ട നിരാഹാര സമരം സംസ്ഥാനത്തെ തന്നെ ഇത്തരത്തില്‍ സമാധാനപരമായി നടക്കുന്ന ഏറ്റവും നീണ്ട സമരമാണ്.

അണക്കെട്ട് പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നത് വരെ ഈ സമരം തുടരും എന്ന് സമരത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഉപ്പുത്തറയില്‍ മുല്ലപ്പെരിയാര്‍ സമര സമിതി സംഘടിപ്പിച്ച റാലിയില്‍ സമിതി ചെയര്‍മാന്‍ സി. പി. റോയ്‌ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു ജല തര്‍ക്കമായി ഈ പ്രശ്നത്തെ മാറ്റാനുള്ള ഒരു സംഘടിത നീക്കം നടക്കുന്നുണ്ട്. എന്നാല്‍ അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അണക്കെട്ട് ഉയര്‍ത്തുന്ന ആപത്ത്‌ മാത്രമാണ് തങ്ങളുടെ പ്രശ്നം. രാഷ്ട്രീയത്തിനതീതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്നം പഠിക്കാന്‍ സുപ്രീം കോടതി ഉന്നത അധികാര സമിതിയെ നിയോഗിച്ച നടപടി സമര സമിതി സ്വാഗതം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാദാപുരം സ്ഫോടനം : അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു

February 27th, 2011

bomb-explosion-epathram

നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കോട്ടേരിയില്‍ ബോംബ് നിര്‍മ്മാണ ത്തിനിടെ സ്ഫോടന മുണ്ടായതിനെ തുടര്‍ന്ന് അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഷെമീര്‍ (28), സബീര്‍, ചാലില്‍ മമ്മു ഹാജിയുടെ മകന്‍ റിയാസ് (35), പുത്തേരിടത്ത് മൊയ്തുവിന്റെ മകന്‍ റഫീഖ് (30), കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഇവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കു കയായിരുന്നു.

മീത്തല അണിയാരി മറിയത്തിന്റെ വീടിനു സമീപം ആള്‍ താമസം കുറഞ്ഞ ഒരു കുന്നിന്‍ മുകളിലാണ് ഇവര്‍ ബോംബ് നിര്‍മ്മാണത്തിനായി ഒത്തു കൂടിയത്. സംഭവ സ്ഥലത്ത് നിന്നും ഏതാനും സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഏതാനും നാളുകളായി സി. പി. എം. – യു. ഡി. എഫ്. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വീടുകള്‍ക്ക് നേരെ ബോബേറും അക്രമവും നടന്നിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയുവാനായി തിരച്ചിലും നടക്കുന്നുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മ്മാണം നടക്കുന്നതായ വാര്‍ത്തകള്‍ക്കൊപ്പം വീടുകള്‍ക്ക് നേരെ അക്രമവും നടക്കുന്നതും നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

സ്കൂള്‍ വാന്‍ മറിഞ്ഞു അഞ്ചു മരണം

February 17th, 2011

van-mishap-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത്  കരിക്കകം ക്ഷേത്രത്തിനടുത്ത് പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചു. പേട്ട ലിറ്റില്‍ ഹാര്‍ട്ട് നേഴ്സറി സ്കൂളിലെ കുട്ടികളായ ആര്‍ഷ ബൈജു, ഉജ്ജ്വല്‍, അച്ചു, ജിനന്‍ എന്നിവരും ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിരുമാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് കുട്ടികളില്‍ അഞ്ജു എന്ന കുട്ടിയുടെ നില ഗുരുതരമാണ്. മറ്റു കുട്ടികള്‍ അപകട നില തരണം ചെയ്തു.   അപകടത്തില്‍ പെട്ടവരെ കിംസ് ഹോസ്പിറ്റലിലും ലോര്‍ഡ്സ് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളേജിലും മറ്റുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഡ്രൈവര്‍ ഷിബു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ഒരു കുട്ടിയെ ഇയാള്‍ രക്ഷപ്പെടുത്തിയിരുന്നു.

രാവിലെ സ്കൂളിലേക്ക് കുട്ടികളേയും കൊണ്ട് പോകുകയായിരുന്ന മാരുതി ഓംനി വാനാണ് അപകടത്തില്‍ പെട്ടത്.  അമിത വേഗതയില്‍ വന്ന വാഹനം മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് പാര്‍വ്വതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നി ശമന സേനയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍വ്വതി പുത്തനാറില്‍ ആഫ്രിക്കന്‍ പായലും മറ്റു ചപ്പുചവറുകളും നിറഞ്ഞിരി ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വാഹനത്തിന്റെ ചില്ലു പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.  വെള്ളത്തില്‍ താഴ്ന്ന് പോയ ഓമിനി വാന്‍ നാട്ടുകാരും അഗ്നി ശമന സേനയും  ചേര്‍ന്ന് പൊക്കിയെടുത്തു.

ജല വിഭവ മന്ത്രി എം. കെ. പ്രേമചന്ദ്രന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും എം. എല്‍. എ. മാര്‍ അടക്കം ഉള്ള നേതാക്കന്മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പാര്‍വ്വതി പുത്തനാറിന്റെ വശത്തു കൂടെ കടന്നു പോകുന്നത് തീരെ ഇടുങ്ങിയ റോഡാണ്. കായലിനു കൈവരികളോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയും ഉടനെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്ന് അറിയുന്നു.

ആശുപത്രിയില്‍ ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരുടെ നടപടി സ്ത്രീകള്‍ അടക്കം ഉള്ള ബന്ധുക്കളെ രോഷാകുലരാക്കി. പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതും അവരുടെ വിയോഗത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതും പകര്‍ത്തുന്നത് അത്യന്തം  ക്രൂരതയാണെന്ന്  ചിലര്‍ അഭിപ്രായപ്പെട്ടു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പെട്ടവരേയും അവരുടെ വിയോഗത്തില്‍ വിലപി ക്കുന്നവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങളില്‍ കാണിക്കുന്നത് മുന്‍പും ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും

February 8th, 2011

തേക്കടി: തേക്കടി ബോട്ട്‌ ദുരന്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ സിറ്റിംഗ്‌ നടത്തും. തേക്കടിയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ബംഗ്ലാവിലാണ്‌ സിറ്റിംഗ്‌ നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്‌, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്‌. ഇത്‌ മൂന്നാം തവണയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തുന്നത്‌. സിറ്റിംഗ്‌ നാളേയും തുടരും.

തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. 2009 സെപ്‌റ്റംബര്‍ 30ന്‌ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തത്തെ തുടര്‍ന്നാണ്‌ ടൂറിസംവകുപ്പ്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

-

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

22 of 2510212223»|

« Previous Page« Previous « വിഴിഞ്ഞം പദ്ധതി ധാരണാ പത്രത്തില്‍ ഈ മാസം ഒപ്പ് വെയ്ക്കും
Next »Next Page » ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine