നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി

August 14th, 2010

nehru-trophy-boat-race-epathram

ആലപ്പുഴ : ആഘോഷ ത്തിമര്‍പ്പിന്റെ ആവേശത്തിലാണ് ആലപ്പുഴ. അല്പ സമയം കൂടിക്കഴിഞ്ഞാല്‍ ജല രാജാക്കന്മാരുടെ പോരാട്ടം തുടങ്ങും. അതോടെ ആവേശം അതിന്റെ പരകോടിയില്‍ എത്തും. 58-ആമത് നെഹ്രു ട്രോഫി വള്ളം കളി മത്സരം ആരംഭിക്കുവാന്‍ ഇനി അധിക സമയം ഇല്ല. ഒരു പാട് പേരുടെ കഠിനാധ്വാ നത്തിന്റേയും ഒരുക്കങ്ങളുടേയും ഫലമാണ് ഓരോ വര്‍ഷത്തേയും വള്ളം കളി. വീറും വാശിയും ഒട്ടും കുറയാതെ വിവിധ ജല രാജാക്കന്മാര്‍ നെഹ്രു ട്രോഫിയില്‍ മുത്തമിടുവാന്‍ പരസ്പരം മത്സരിക്കുന്നു. ആവേശകരമായ ഈ കാഴ്ച കാണുവാന്‍ നാടും നഗരവും ആലപ്പുഴയിലെ കായല്‍ തീരത്തേയ്ക്ക് ഒഴുകി എത്തി ക്കൊണ്ടിരിക്കുന്നു.

ആദ്യ പ്രധാന മന്ത്രിക്ക് നല്‍കിയ വരവേല്പിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ വരഷവും ആലപ്പുഴയില്‍ അരങ്ങേരുന്ന നൃഹ്രു ട്രോഫി വള്ളം കളി. അലങ്കരിച്ച വള്ളങ്ങള്‍ കായല്‍‌ പരപ്പില്‍ കാഴ്ച വെച്ച മത്സര പ്രദര്‍ശനം നെഹ്രുവിനെ ആവേശ ഭരിതനാക്കി. അന്നത്തെ വള്ളംകളിയില്‍ വാശിയോടെ പങ്കെടുത്ത ചുണ്ടന്‍ വള്ളങ്ങളില്‍ പയ്യനാ‍ട് ചാക്കോ മാപ്ല അമരക്കാരനായ നടുഭാഗം ചുണ്ടന്‍ ട്രോഫിയില്‍ മുത്തമിട്ടു. വള്ളംകളിയുടെ ആവേശം മനസ്സില്‍ സൂക്ഷിച്ച ജവഹര്‍ലാല്‍ നെഹ്രു ദില്ലിയില്‍ എത്തിയയുടനെ വെള്ളിയില്‍ തീര്‍ത്ത് തന്റെ കയ്യൊപ്പോടു കൂടിയ ഒരു ട്രോഫി സംഘാടകര്‍ക്ക് അയച്ചു കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പുന്നമടക്കായലില്‍ വള്ളംകളിയുടെ ആരവം ഉയര്‍ന്നു. പ്രൈമിനിസ്റ്റേഴ്സ് ട്രോഫിയെന്ന് അന്ന് അറിയപ്പെടുകയും പിന്നീട് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ മരണ ശേഷം നെഹ്രു ട്രോഫി എന്ന് അറിയപ്പെടുകയും ചെയ്ത ആ ട്രോഫി സ്വന്തമാക്കുവാന്‍ പങ്കെടുക്കുന്ന ചുണ്ടന്മാരുടെ വീറും വാശിയും വര്‍ദ്ധിച്ചു.

കരുവാറ്റ ചുണ്ടനും, ജവഹര്‍ തായങ്കരിയും, ശ്രീ വിനായകനും, ചെറുതന, പായിപ്പാട് ചുണ്ടനുമെല്ലാം മത്സരത്തിന്റെ ആവേശം വര്‍ദ്ധിപ്പിച്ചു. കൈക്കരുത്തും ആവേശവും ഒന്നു ചേര്‍ന്ന് ഒറ്റ മനസ്സോടെ അവര്‍ പുന്നമട ക്കായലില്‍ തുഴയെഞ്ഞു. ഒപ്പം വഞ്ചിപ്പാട്ടിന്റെ താളവും കാണികളുടെ കയ്യടിയും ആരവവും ജല മേളയുടെ കൊഴുപ്പു കൂട്ടി. വിവിധ കരക്കാര്‍ ഒത്തു കൂടി പണം പിരിച്ചാ‍ണ് ആദ്യ കാലങ്ങളില്‍ വള്ളങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കരക്കാരുടെ അഭിമാനത്തിന്റെ കൂടെ ഭാഗമായി ഈ ചുണ്ടന്മാര്‍ പരിഗണിക്കപ്പെട്ടു. മത്സരത്തിന്റെ വീറും വാശിയും കൂടിയതോടെ വിവിധ ദിക്കുകളില്‍ നിന്നും തുഴക്കാരെയും അമരക്കാരെയും കൊണ്ടു വന്നു. കായല്‍ പരപ്പില്‍ കരക്കാരുടെ മത്സരത്തിന്റെ തീപ്പൊരി ചിതറി.

കായല്പരപ്പിലെ ചുണ്ടന്മാരുടെ മത്സരത്തിന്റെ ഓളങ്ങള്‍ കാണികളിലേക്ക് ആവേശം പടര്‍ത്തുന്ന കാഴ്ചയെ ചാനലുകള്‍ ഒപ്പിയെടുത്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്ക് എത്തിച്ചു തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും അതിനും മുമ്പു തന്നെ കേട്ടറിഞ്ഞും കായല്‍ രാജാക്കന്മാരുടെ മത്സരം കാണുവാന്‍ വിദേശികള്‍ കേരളത്തിലേക്ക് എത്തി ത്തുടങ്ങിയിരുന്നു. ഇത്തവണയും ധാരാളം വിദേശികള്‍ വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ ഇരുന്ന് കളി കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേയും വിദേശത്തേയും പല പ്രമുഖരും ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയുടെ പ്രഥമ വനിത ശ്രീമതി പ്രതിഭാ പാട്ടീല്‍ ആണ് ആഘോഷങ്ങളിലെ വിശിഷ്ടാഥിതി. കനത്ത സുരക്ഷയാണ് വള്ളം കളിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മൊത്തം 57 വള്ളങ്ങളാണ് കളിയില്‍ പങ്കെടുക്കുവാന്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പതിനെട്ടെണ്ണം ചുണ്ടന്‍ വള്ളങ്ങളാണ്. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, തുടങ്ങി വിവിധ ഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ തിരിച്ചിട്ടുണ്ട്. ഇനി ഏതാനും മണിക്കൂറു കള്‍ക്കുള്ളില്‍ ആരംഭിക്കുന്ന വള്ളംകളി ക്കായി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തി യായിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുമ നിലനിര്‍ത്തി പെരുവനം കുട്ടന്മാരാര്‍

April 29th, 2010

peruvanam-kuttan-mararലോകത്തിന്റെ കണ്ണിനേയും കാതിനേയും തൃശ്ശൂര്‍ പൂരത്തിലേക്ക്‌ പിടിച്ചു കൊണ്ടു വരുന്നതിന് ഒരു പ്രധാന ഘടകമാണ്‌ ഇലഞ്ഞി ച്ചോട്ടില്‍ നിന്നും ഉയരുന്ന “അസുര വാദ്യത്തിന്റെ” മാസ്മരികമായ നാദ പ്രപഞ്ചം. രണ്ട് മണിക്കൂറില്‍ കൊട്ടി ത്തീരുന്ന ഇലഞ്ഞി ത്തറയിലെ താള വിസ്മയത്തില്‍ സ്വയമലിഞ്ഞ്‌ ആസ്വാദ നത്തിന്റെ പുത്തന്‍ ആകാശത്തിലേക്ക്‌ ആസ്വാദക ലക്ഷങ്ങള്‍ ഒന്നൊന്നായി താണ്ടുന്ന നിമിഷം. ആയിരക്കണക്കിനു കയ്യ്‌ വായുവില്‍ താളമിടുന്നു. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ പെട്ടെന്ന് മേളം നിലച്ചത്‌.

എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണു. തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.

എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൂരങ്ങളുടെ പൂരത്തിനായി ഒരു രാവു കൂടെ…

April 23rd, 2010

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിനു ഇനി ഒരുരാവിന്റെ ദൂരം മാത്രം. 200  വര്‍ഷം മുമ്പ് ശക്തന്‍ തമ്പുരാന്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ പൂരത്തെ ചിട്ടപ്പെടുത്തിയ തെന്നാണ് ചരിത്രം.  രാവിലെ കണിമംഗലം ശാസ്താവ് “വെയിലും മഞ്ഞും“ കൊള്ളാതെ വടക്കുംന്നാഥനെ വണങ്ങുവാനായി രാവിലെ 7.30 നു തെക്കേ ഗോപുരം കടക്കുന്നതോടെ 36 മണിക്കൂര്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുകയായി.

അതിരവിലെ കണിമംഗലത്ത് നിന്നും പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തില്‍ ഇറക്കിപ്പൂജയും കഴിഞ്ഞു വടക്കുംന്നാഥ സന്നിധിയില്‍ എത്തുന്ന കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴിയാണ് പുറത്തു കടക്കുക.  കണിമംഗലം ശാസ്താവിനു പുറകെ ചെമ്പൂക്കാവ് ഭഗവതിയും തുടര്‍ന്ന് കാരമുക്ക് ഭഗവതി,  പനമുക്കും പിള്ളി ശാസ്താവ്, ലാലൂര്‍ ഭഗവതി, ചൂരക്കോട്ട് കാവ് ഭഗവതി,  അയ്യന്തോള്‍ ഭവതി, ഒടുക്കം നെയ്തലക്കാവ് ഭഗവതിയും വടക്കുംന്നാഥനെ വണങ്ങുവാന്‍ എത്തുന്നു.

പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും വരവാ‍ണ് പൂരത്തിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നത്. ലക്ഷണമൊത്ത മുപ്പത്  ഗജവീരന്മാരാണ് ഇരുപക്ഷത്തുമായി അണിനിരക്കുക.  മറ്റു ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ ആനകളെ സംബന്ധിച്ചേടത്തോളം അഴകിനും അച്ചടക്കത്തിനും ആണ് പ്രധാനം. അതു കൊണ്ടു  തന്നെ ഉയരക്കേമന്മാരില്‍ പലരും തൃശ്ശൂര്‍ പൂരത്തിനു ഉണ്ടാകാറില്ല.  തിരുവമ്പാടിക്ക് ശിവസുന്ദര്‍ തിടമ്പേറ്റുമ്പോള്‍ പാറമേക്കാവിനു ശ്രീപത്മനാഭന്‍ ആണ് തിടമ്പേറ്റുക. ഇത്തവണ പാറമേക്കാവ് വിഭാഗത്തില്‍ തെക്കു നിന്നും തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പന്റെ സാന്നിധ്യം ശ്രദ്ധേയമാകും. തിരുവമ്പാടിയ്ക്ക് പുതുമുഖമായി മത്സരപ്പൂരങ്ങളില്‍ ശ്രദ്ധേയനായ ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ ആണ്.  ഇരുവരും ആദ്യമായാണ് തൃശ്ശൂര്‍ പൂരത്തില്‍ അണിനിരക്കുന്നത്.  ഇവരെക്കൂടാതെ കുട്ടങ്കുളം അര്‍ജ്ജുനന്‍,  അമ്പലപ്പുഴ വിജയകൃഷ്ണന്‍,  തിരുവമ്പാടി രാജേന്ദ്രന്‍, മണികണ്ഠന്‍, ചിറയ്ക്കല്‍ മഹാദേവന്‍, ചിറക്കല്‍ കാളിദാസന്‍, തുടങ്ങി കേരളത്തിലെ പേരെടുത്ത് ഗജരാജന്മാര്‍ അണിനിരക്കുന്നു.  കേരളക്കരയിലെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റേയും,  ഗജരത്നം ഗുരുവായൂ‍ര്‍ പത്മനാഭന്റേയും അസാന്നിധ്യം ശ്രദ്ധേയമാണ്.

തൃശ്ശൂര്‍ പൂരത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് മഠത്തില്‍ വരവ്.   രാവിലെ  തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് പുറപ്പെട്ട് പതിനൊന്നും
മണീയോടെ പടിഞ്ഞാറെ നടയില്‍ ഉള്ള നടുവില്‍ മഠത്തില്‍ എത്തുന്നു.  അവിടെ കോലം ഇറക്കി പൂജിച്ചതിനുശേഷം (ഇറക്കി പൂ‍ജ) പുതിയ തലേക്കെട്ടും ചമയങ്ങളുമണിഞ്ഞ്  മൂന്ന് ആനകള്‍ നിരക്കുന്നു.  തിരുവമ്പാടി ദേവസ്വത്തിന്റെ ലക്ഷണോത്തമന്‍ തിരുവമ്പാടി ശിവസുന്ദര്‍ ആണ് തിടമ്പേറ്റി
മഠത്തില്‍ വരവിനു നേതൃത്വം നല്‍കുക.  തുടര്‍ന്ന് അവിടെ മികച്ച കലാകാരന്മാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറുന്നു.  ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ എണ്ണത്തിലും ഉണ്ട് പ്രത്യേകത. 17 തിമിലക്കാരും കൊമ്പുകാരും ഇലത്താളക്കാരും, ഇടയ്ക്ക നാല്, ഒന്‍പത് മദ്ധളം, എന്നിങ്ങനെയാണത്.  നായകനാലില്‍ (നായ്ക്കനാല്‍) എത്തുമ്പോഴേക്കും ആനകളുടെ എണ്ണം പതിഞ്ചാകുന്നു.  കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പഞ്ചവാദ്യം  ഇവിടെ  മധ്യകാലം പിന്നിട്ട് മുന്നേറുന്നു.

പാറേമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്.  വടക്കും നാഥന്റെ കിഴക്കേ നടയില്‍ ഉള്ള പാറേമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പൂരം പുറപ്പാട് തുടങ്ങുന്നത് പന്ത്രണ്ടു മണിയോടെ ആണ്. പതിനഞ്ചാനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര ഭൂഷിതയായി  പാറമേക്കാവ് ഭഗവതി  എഴുന്നള്ളുന്നു.  ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്ത് ഗോപുരത്തിനു പുറത്ത് ചമ്പടമേളത്തില്‍ ആരംഭിക്കുന്ന മേളമാണിവിടെ.  അത് വടക്കുന്നാഥ സന്നിധിയില്‍ എത്തുമ്പോള്‍ പാണ്ടിമേളമായി മാറുന്നു. രണ്ടാം കലാശം കഴിയുന്നതോടെ ഇലഞ്ഞിത്തറയില്‍ എത്തുന്നു.  ഇതോടെ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമാകുന്നു.  പതികാലത്തില്‍ തുടങ്ങി വിവിധ കാലങ്ങളും കടന്ന്  ഉച്ചസ്ഥായില്‍ എത്തുന്നതൊടെ ആസ്വാകര്‍ സ്വയം മറന്ന് വാനില്‍ കൈകള്‍ ഉയര്‍ത്തി താളമിടുന്നു.  വൈകീട്ട് നാലരയോടെ ഇലഞ്ഞിത്തറമേളം കഴിയുന്നു. തുടര്‍ന്ന് തെക്കോട്ടിറക്കം.  രാജാവിന്റെ പ്രതിമയെ വന്ദിച്ച് തിരിച്ചുവരുമ്പോഴേക്കും തിരുവമ്പാടിയും തെക്കേഗോപുരം കടന്ന് നിരന്നിട്ടുണ്ടാകും.  തുടര്‍ന്നാണ് മത്സരത്തിന്റെ തീപ്പൊരി ചിതറുന്ന കുടമാറ്റം.  വര്‍ണ്ണക്കുടകള്‍ ഒന്നൊന്നായി മാറിമാറി ഇരുപക്ഷത്തേയും ആനപ്പുറമേറുമ്പോള്‍ കാണികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കും.

രാത്രിയില്‍ ഘടകപൂരങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് വടക്കുംന്നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന വെടിക്കെട്ട്.  ഉച്ചക്ക് പന്ത്രണ്ടു മണിയോടെ തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂ‍രങ്ങളുടെ പൂരത്തിനു തിരശ്ശീല വീഴുന്നു.  തുടര്‍ന്ന് അടുത്തൊരു വര്‍ഷത്തെ കാത്തിരിപ്പിനു വര്‍ണ്ണശബ്ദങ്ങളാല്‍ ദീപ്തമായ സ്മരണകളുമായി പൂരക്കമ്പക്കാര്‍ കാത്തിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂര നഗരിയില്‍ പന്തലുകള്‍ ഒരുങ്ങുന്നു

April 17th, 2010

Manikandanal-pandhalതലയെടുപ്പോടെ വടക്കും നാഥന്റെ പ്രദക്ഷിണ വഴികളില്‍ ഉയരുന്ന പന്തലുകള്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമാണ്‌. നടുവിലാല്‍ നായ്കനാല്‍ എന്നിവിടങ്ങളില്‍ തിരുവമ്പാടിയും, മണികണ്ടനാലിനു സമീപം പാറമേക്കാവും പന്തലൊരുക്കുന്നു. ഇതു കൂടാതെ അവിടാവിടെ ചെറിയ പന്തലുകളും ഒരുക്കാറുണ്ട്‌. കലയും കരവിരുതും സമന്ന്വയിക്കുന്ന പൂരപ്പന്തലുകള്‍ സ്വദേശി കള്‍ക്കെന്നു മാത്രമല്ല വിദേശികള്‍ക്കും കൗതകമാണ്‌ ഏറെ.

കവുങ്ങും, മുളയും, പട്ടികയും, തുണിയും, കയറും ആണ്‌ പന്തലിന്റെ പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. ഡിസൈന്‍ അനുസരിച്ച്‌ കവുങ്ങും മുളയും കൊണ്ട്‌ പ്രധാന ഫ്രൈം ഉണ്ടാക്കി, അതില്‍ കനം കുറഞ്ഞ പട്ടിക കഷ്ണങ്ങള്‍ കൊണ്ട്‌ നിറം പൂശിയ “ഗ്രില്ലുകള്‍ ” പിടിപ്പിക്കുന്നു.

thiruvampadi-record-panthal

റെക്കോഡ്‌ പന്തല്‍

പല നിലകളിലായി ഒരുക്കുന്ന പന്തലുകള്‍ രാത്രിയില്‍ ഇലക്ട്രിക് ബള്‍ബുകളുടെ പ്രഭയില്‍ ഏറെ ആകര്‍ഷകമാകും. ഇത്തരത്തില്‍ ഒരുക്കുന്ന പന്തല്‍ ലിംകാ ബുക്സ്‌ ഓഫ്‌ റിക്കോര്‍ഡിലും കയറി പറ്റിയിട്ടുണ്ട്‌.

sundermenonകഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗത്തിനായി ഒരുക്കിയ പന്തലാണ്‌ “റിക്കോര്‍ഡ്‌ പന്തലായി മാറിയത്‌”. പന്തലിന്റെ വലിപ്പം അലങ്കാരം തുടങ്ങിയവ പരിഗണിച്ചാണ്‌ ഈ സ്ഥാനം ലഭിച്ചത്‌. തൊണ്ണൂറടിയോളം ഉയരം ഉള്ള ഈ പന്തലൊരുക്കുവാന്‍ ഏകദേശം പത്തു ലക്ഷം രൂപ ചിലവു വന്നു. വിദേശ മലയാളിയായ സുന്ദര്‍ മേനോന്‍ കണ്‍വീനറായുള്ള കമ്മറ്റിയാണ്‌ ഇതിനു നേതൃത്വം നല്‍കിയത്‌. ദീപാലങ്കാര ങ്ങള്‍ക്കായി ചൈനയില്‍ നിന്നും പ്രത്യേകം എല്‍. ഈ. ഡികള്‍ കൊണ്ടു വരികയായിരുന്നു. സുന്ദര്‍ മേനോന്റെ ഉടമസ്ഥതയില്‍ ദുബായിലുള്ള സണ്‍ഗ്രൂപ്പിലെ തൊഴിലാളികളും, തൃശ്ശൂരിലെ ക്ലാസിക്‌ ഇലക്ടിക്കല്‍സും ചേര്‍ന്നണ്‌ പന്തലിന്റെ ദീപവിതാനം ഒരുക്കിയത്‌. ചെറുതുരുത്തി യിലെ ഐഷാ പന്തല്‍ വര്‍ക്ക്സ്‌ ആണ്‌ പന്തല്‍ ഒരുക്കിയത്‌. ഇത്തവണ തിരുവമ്പാടിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങ്‌ ഏപ്രില്‍ പതിനാലിന് നടന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

14 of 1410121314

« Previous Page « കേരള എം.പി. മാര്‍ ചുമതല ഏറ്റു
Next » തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ – മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine