തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുവാന്‍ അനുമതി

February 11th, 2011

പേരാമംഗലം: തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍  ഫെബ്രുവരി 12-ആം തിയതി നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ ദേവസ്വത്തിന്റെ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കോടതിയില്‍ നിന്നും അനുമതി ലഭിച്ചു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ (317 സെന്റീമീറ്റര്‍) ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചില സാങ്കേതികത്വം പറഞ്ഞ് ഉത്സവ പരിപാടികളില്‍ പങ്കെടുക്കുവാന്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ആനയെ പരിശോധിച്ച് എഴുന്നള്ളിക്കാമെന്ന് അനുമതി നല്‍കിയിട്ടുണ്ട്.

thechikkottukavu-ramachandran-epathram

ഫയല്‍ ചിത്രം

രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആനകള്‍ പോലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഉത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍ രാമചന്ദ്രനെ മാറ്റി നിര്‍ത്തുന്നതില്‍ ആന സ്നേഹികളും ഭക്ത ജനങ്ങളും അതീവ നിരാശയിലായിരുന്നു. ആന ഉടമകള്‍ക്കിടയിലെ അനാരോഗ്യകരമായ പ്രവണതകളാണ് രാമചന്ദ്രനെ ഉത്സവ പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനു പുറകിലുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പും രാമചന്ദ്രനെതിരെ കേസു കൊടുത്ത് അവനെ ഉത്സവ പ്പറമ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ശ്രമമുണ്ടായിരുന്നു.

ഇന്ന് കേരളത്തിലെ ഉത്സവ പ്പറമ്പുകളില്‍ ഏറ്റവും അധികം ആരാധകരും ഡിമാന്റും ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ബീഹാറില്‍ നിന്നുമാണ് മോട്ടി പ്രസാദ് എന്ന ഇന്നത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തി ലെത്തിയത്. നാട്ടുകാര്‍ പിരിവിട്ടെടുത്ത് 1984-ല്‍ തൃശ്ശൂര്‍ സ്വദേശി വെങ്കിടാദ്രിയില്‍ നിന്നും വാങ്ങി തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍ നടയിരുത്തുകയായിരുന്നു ഇവനെ. അന്നൊരു ചെറിയ ആനയായിരുന്ന ഇവന്‍ പിന്നീട് വളര്‍ന്നു വലുതായി പകരം വെക്കുവാനില്ലാത്ത ആനചന്തമായി മാറി. ഒറ്റനിലവും അഴകും ഒത്തിണങ്ങിയ രാമചന്ദ്രന്‍ മത്സര പ്പൂരങ്ങളിലെ അവിഭാജ്യ ഘടകമായി തീര്‍ന്നു.  ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകുമെന്നതിനാല്‍ മിക്കവാറും ടെണ്ടറിലൂടെ ആണ് രാമചന്ദ്രനെ വിവിധ ഉത്സവ ക്കമ്മറ്റിക്കാര്‍ സ്വന്തമാക്കാറ്. ആഹ്ദാരാവ ങ്ങളോടെ യാണിവനെ ആരാധകര്‍ ഉത്സവ പ്പറമ്പുകളിലേക്ക് ആനയിക്കുന്നത്. ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന തലപൊക്ക മത്സരങ്ങളില്‍ വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന്‍ ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്.  പതിനാറു വര്‍ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് ഇവന്റെ പാപ്പാന്‍.

thechikkottukavu-ramachandran-2-epathram

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

രാമചന്ദ്രനെ തെച്ചിക്കോട്ടുകാവ് ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിക്കുവാനുള്ള പ്രത്യേക അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം അധികൃതരും ആരാധകരും eപത്രത്തെ അറിയിച്ചു. രാമചന്ദ്രന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടറും പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വര്‍ണ്ണം 2011 : സെന്റ്‌ തെരേസാസ് മുന്നില്‍

January 30th, 2011

st-teresas-varnam-2011-epathram

കോട്ടയം : എം.ജി. സര്‍വകലാശാല യുവജനോത്സവം വര്‍ണ്ണം 2011, നാലാം ദിനത്തില്‍ പ്രവേശിച്ചപ്പോള്‍ 41 പൊയന്റുകളുമായി എറണാകുളം സെന്റ്‌ തെരേസാസ് മുന്നില്‍. തൊട്ടു പിന്നാലെ തൃപ്പൂണിത്തുറ ആര്‍. എല്‍. വി. കോളേജും, എറണാകുളം മഹാരാജാസ് കോളേജും യഥാക്രമം 2 ഉം 3 ഉം സ്ഥാനങ്ങളില്‍ തുടരുന്നു.

st_teresas_college_youth_festivalകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ആദ്യ ദിനത്തില്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി എസ്. എഫ്‌. ഐ. – കെ. എസ്. യു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യേറ്റം ഉണ്ടായെങ്കിലും തുടര്‍ന്ന് വന്ന 3 ദിവസങ്ങളിലും കാര്യമായ ക്രമക്കേടുകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ മത്സരാര്‍ത്ഥികള്‍ അധികമായി രുന്നതിനാല്‍ മോണോ ആക്ട്‌ പോലെ ഉള്ള പല മത്സരങ്ങളും വളരെ വൈകിയാണ് അവസാനിച്ചത്‌.

ജനുവരി 28 നു ആരംഭിച്ച കലോത്സവം 31 നു അവസാനിക്കും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി

January 23rd, 2011

elephant-stories-epathramചെറായി: ചെറായില്‍ നടന്ന ആനകളുടെ തലപൊക്ക മത്സരത്തില്‍ മന്ദലാം‌കുന്ന് അയ്യപ്പനെ അടിയറവു പറയിച്ചു കൊണ്ട് പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയിയായി.  ഇഞ്ചോടിഞ്ച് മത്സരത്തില്‍ അയ്യപ്പനെ അടിയറവു പറയിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അവന്റെ ആരാധകരുടെ ആവേശം അണപൊട്ടി.  ഇനി ചെറായി ഉത്സവത്തിലെ ഈ വര്‍ഷത്തെ തിടമ്പ് പട്ടത്ത് ശ്രീകൃഷ്ണനു സ്വന്തം. തെക്കേ ചെരുവാരവും വടക്കേ ചെരുവാരവും തമ്മില്‍ ആയിരുന്നു മത്സരം. തെക്കേ ചേരുവാരത്തിനായി വേദിയില്‍ എത്തിയത് പട്ടത്തു ശ്രീകൃഷണന്‍ ആയിരുന്നു വടക്കേ ചേരുവാരത്തിന്റെ മത്സരാര്‍ഥി മന്ദലാം‌കുന്ന് അയ്യപ്പനും.

ഏറെ പ്രസിദ്ധമാണ്‌ ചെറായിലെ തലപൊക്ക മത്സരം. ചെറായിലെ  മത്സരവേദിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടക്കം കേരളത്തില പ്രമുഖരായ പല ആനകളും മാറ്റുരച്ചിട്ടുണ്ട്. ചെറായി ക്ഷേത്രത്തിലെ ഗജമണ്ഡപം ആയിരുന്നു പതിവു പോലെ മത്സര വേദി. നെറ്റിപ്പട്ടവും കഴുത്തില്‍ മണിയും കാല്‍‌മണിയും അണിഞ്ഞ് കുളിച്ചൊരുങ്ങി പട്ടത്ത് ശ്രീകൃഷ്ണനും മന്ദലാം‌കുന്ന് അയ്യപ്പനും നിന്നു. മത്സരം നടക്കുമ്പോള്‍ പാപ്പാന്മാരോ മറ്റ് ആരെങ്കിലുമോ ആനകളെ നേരിട്ടോ തോട്ടിയോ വടിയോ ഉപയോഗിച്ചോ സ്പ്രര്‍ശിക്കുവാന്‍ പാടില്ല. ഏഴുമിറ്റു നേരം ആനകള്‍ തലയുയര്‍ത്തിനിന്ന് പരസ്പരം  മത്സരിക്കും. ഇവിടെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പട്ടത്ത് ശ്രീകൃഷ്ണനായിരുന്നു മുന്‍‌തൂക്കം. പട്ടത്ത് ശ്രീകൃഷ്ണന്റേത് ഒറ്റനിലവായിരുന്നു എന്നാല്‍ അയ്യപ്പനാകട്ടെ ഇടയ്ക്ക് തുമ്പിയുയര്‍ത്തിയും തലതാഴ്ത്തിയും നിന്നതോടെ  പട്ടത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഫൈനല്‍ ബെല്‍ മുഴങ്ങുമ്പോഴേക്കും കാണികള്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണനു സുബ്രമണ്യന്റെ തിടമ്പും അയ്യപ്പനു ശിവന്റെ തിടമ്പും നല്‍കി ശീവേലി നടത്തി. മത്സരം കാണുവാനായി നൂറുകണക്കിനു ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആനയെ പൈതൃക ജീവി ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ഉത്സവ സമിതി

September 15th, 2010

thrissur-pooram-epathram

പാലക്കാട്‌ : ആനയെ പൈതൃക ജീവി ആക്കി പ്രഖ്യാപിച്ച് ആന ഉടമകളുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് കേരള സംസ്ഥാന പൂരം പെരുന്നാള്‍ ഉത്സവ ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മഹേഷ്‌ രംഗരാജന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര പരിസ്ഥിതി വനം വകുപ്പ്‌ മന്ത്രി ജയറാം രമേഷിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാട്ടാനകളുടെ സംരക്ഷണത്തിനായി ഇവയുടെ ഉടമസ്ഥാവകാശം ഉടമകളില്‍ നിന്നും എടുത്തു മാറ്റി കേവലം സംരക്ഷണത്തിന് മാത്രമുള്ള അവകാശം നല്‍കണം എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ വേണ്ടത്ര പഠനം നടത്താതെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണു ഉത്സവ കമ്മിറ്റിക്കാരുടെ പരാതി. ആനകളുടെ അഭാവത്തില്‍ ഒരു തൃശൂര്‍ പൂരമോ നെന്മാറ വേലയോ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല എന്ന് ഇവര്‍ പറയുന്നു. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലെ ആനകളുടെ ഉപയോഗത്തെയും ഇത് ബാധിക്കും എന്നും കമ്മിറ്റി ചെയര്‍മാന്‍ എം. മാധവന്‍ കുട്ടി, ജന. സെക്രട്ടറി പി. ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെ മത, സാംസ്കാരിക, സാമൂഹ്യ ആചാരങ്ങള്‍ വേണ്ട വണ്ണം പഠിക്കാതെ, തെറ്റായ അനുമാനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും അത്യാവശ്യമായ ആചാരങ്ങള്‍ക്ക് പോലും ആനകളെ ഉപയോഗിക്കാന്‍ കഴിയാതെ വരും. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാട്ടാനകളുടെ അന്ത്യത്തിനും ഇത് കാരണമാവും.

സംരക്ഷണ ചുമതല മാത്രം ആന ഉടമസ്ഥര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ അവയെ പരിപാലിക്കുന്നതിനും ആനകളുടെ ക്ഷേമത്തിനും ഉള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആനകളെ വനത്തിലേക്ക് അഴിച്ചു വിടാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവും. നാട്ടാനകളെ സ്വീകരിക്കാന്‍ കാട്ടാനകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലും, ഇന്ത്യയിലും പല ദുരാചാരങ്ങളും നിലവില്‍ നിന്നിരുന്നു. ഇതില്‍ പലതും കാലക്രമേണ നിയമ നിര്‍മ്മാണം വഴി തടയുകയും, ഭേദഗതികള്‍ വരുത്തുകയും ചെയ്തതുമാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ആചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ അനുഭവിച്ച എത്രയോ ക്രൂരതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുണ്ട്. മിണ്ടാപ്രാണികളായ ആനകളെ ഉത്സവത്തിന്റെ (മത നിരപേക്ഷതയെ കരുതി കൃസ്ത്യന്‍ മുസ്ലിം പള്ളികളെയും വിട്ടു കളയുന്നില്ല) പേരില്‍ വേഷം കെട്ടിച്ചു, താളമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ഭീതിദമായ (നാട്ടില്‍ ആക്രമണം നടത്തുന്ന ആനകളെ പേടിപ്പിച്ച് അകറ്റാന്‍ മനുഷ്യന്‍ ഇപ്പോഴും ഇതേ മേളങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്) ശബ്ദങ്ങളുടെ നടുവില്‍ മണിക്കൂറുകളോളം തളച്ചിടുന്നതിലെ ക്രൂരത ഏതു ആചാരങ്ങളുടെ പേരിലാണെങ്കിലും അനുവദിക്കാന്‍ ആവില്ല എന്നാണ് ഈ വിഷയത്തില്‍ യഥാര്‍ത്ഥ മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

12 of 14111213»|

« Previous Page« Previous « ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര സമര്‍പ്പണം
Next »Next Page » തിരഞ്ഞെടുപ്പ് പ്രചരണത്തിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല – കെ. മുരളീധരന്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine