കോട്ടയം: ളക്കാട്ടൂര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടു വന്ന കൊമ്പന്‍ ഉണ്ണിപ്പിള്ളീ കാളിദാസന്‍ വിരണ്ടോടി. ഇന്നലെ ഉച്ചക്ക് ശേഷം ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ കാളിദാസനെ പാപ്പാന്മാര്‍ ചമയം അണിയിക്കു ന്നതിനിടയില്‍ തൊട്ടടുത്തു നിന്ന ഉണ്ണിപ്പിള്ളി ഗണേശനെ കുത്തി വീഴ്ത്തി മുന്നോട്ടോ ടുകയായിരുന്നു. തുടര്‍ന്ന് ഒരു ബൈക്കും ഓട്ടോയും കുത്തി മറിച്ചു. കൂടാതെ ഉത്സവ പ്പറമ്പിലെ രണ്ടു കടകളും ആന നശിപ്പിച്ചു. ആന വിരണ്ടത് കണ്ട് ഭയന്നോടിയ ചിലര്‍ക്ക് പറ്റിക്കേറ്റു. ക്ഷേത്ര വളപ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ കൊമ്പനെ അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാരെ അടുപ്പിച്ചില്ല. അപ്പോളേക്കും വലിയ ആള്‍ക്കൂട്ടം ആനയ്ക്ക് ചുറ്റും കൂടി. ആളുകളുടെ ആരവം കെട്ട് ആന പരിഭ്രാന്തനായി പാമ്പാടി ഭാഗത്തേക്ക് ഓടി. ആളുകള്‍ പുറകെ ഓടിയതൊടെ ആന മുന്നോട്ട് കുതിച്ചു. ആന വിരണ്ടതറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആനയുടെ പുറകെ കൂടിയതോടെ രംഗം വഷളായി. ഇതിനിടയില്‍ ചിലര്‍ ആനയെ കല്ലെറിഞ്ഞതും ആനയെ കൂടുതല്‍ പ്രകോപിതനാക്കി.
ആന വിരണ്ടോടിയ വിവരമറിഞ്ഞ് പാമ്പാടി എസ്. ഐ. യും സംഘവും എത്തിയിരുന്നു. ഓട്ടത്തിനിടയില്‍ ആന ചില സ്ഥലങ്ങളില്‍ നിന്നെങ്കിലും ആളുകളുടെ ഇടപെടല്‍ ആനയെ തളക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്ന പാപ്പാന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഒടുവില്‍ ഏകദേശം പന്ത്രണ്ട് കിലോമീറ്ററോളം ഓടിയെ ആനയെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ച് തളക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം