Sunday, January 23rd, 2011

ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി

elephant-stories-epathramചെറായി: ചെറായില്‍ നടന്ന ആനകളുടെ തലപൊക്ക മത്സരത്തില്‍ മന്ദലാം‌കുന്ന് അയ്യപ്പനെ അടിയറവു പറയിച്ചു കൊണ്ട് പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയിയായി.  ഇഞ്ചോടിഞ്ച് മത്സരത്തില്‍ അയ്യപ്പനെ അടിയറവു പറയിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അവന്റെ ആരാധകരുടെ ആവേശം അണപൊട്ടി.  ഇനി ചെറായി ഉത്സവത്തിലെ ഈ വര്‍ഷത്തെ തിടമ്പ് പട്ടത്ത് ശ്രീകൃഷ്ണനു സ്വന്തം. തെക്കേ ചെരുവാരവും വടക്കേ ചെരുവാരവും തമ്മില്‍ ആയിരുന്നു മത്സരം. തെക്കേ ചേരുവാരത്തിനായി വേദിയില്‍ എത്തിയത് പട്ടത്തു ശ്രീകൃഷണന്‍ ആയിരുന്നു വടക്കേ ചേരുവാരത്തിന്റെ മത്സരാര്‍ഥി മന്ദലാം‌കുന്ന് അയ്യപ്പനും.

ഏറെ പ്രസിദ്ധമാണ്‌ ചെറായിലെ തലപൊക്ക മത്സരം. ചെറായിലെ  മത്സരവേദിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടക്കം കേരളത്തില പ്രമുഖരായ പല ആനകളും മാറ്റുരച്ചിട്ടുണ്ട്. ചെറായി ക്ഷേത്രത്തിലെ ഗജമണ്ഡപം ആയിരുന്നു പതിവു പോലെ മത്സര വേദി. നെറ്റിപ്പട്ടവും കഴുത്തില്‍ മണിയും കാല്‍‌മണിയും അണിഞ്ഞ് കുളിച്ചൊരുങ്ങി പട്ടത്ത് ശ്രീകൃഷ്ണനും മന്ദലാം‌കുന്ന് അയ്യപ്പനും നിന്നു. മത്സരം നടക്കുമ്പോള്‍ പാപ്പാന്മാരോ മറ്റ് ആരെങ്കിലുമോ ആനകളെ നേരിട്ടോ തോട്ടിയോ വടിയോ ഉപയോഗിച്ചോ സ്പ്രര്‍ശിക്കുവാന്‍ പാടില്ല. ഏഴുമിറ്റു നേരം ആനകള്‍ തലയുയര്‍ത്തിനിന്ന് പരസ്പരം  മത്സരിക്കും. ഇവിടെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പട്ടത്ത് ശ്രീകൃഷ്ണനായിരുന്നു മുന്‍‌തൂക്കം. പട്ടത്ത് ശ്രീകൃഷ്ണന്റേത് ഒറ്റനിലവായിരുന്നു എന്നാല്‍ അയ്യപ്പനാകട്ടെ ഇടയ്ക്ക് തുമ്പിയുയര്‍ത്തിയും തലതാഴ്ത്തിയും നിന്നതോടെ  പട്ടത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഫൈനല്‍ ബെല്‍ മുഴങ്ങുമ്പോഴേക്കും കാണികള്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണനു സുബ്രമണ്യന്റെ തിടമ്പും അയ്യപ്പനു ശിവന്റെ തിടമ്പും നല്‍കി ശീവേലി നടത്തി. മത്സരം കാണുവാനായി നൂറുകണക്കിനു ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി”

  1. varun says:

    ആനകളെ കൊണ്ടു നിര്‍ത്തിയാല്‍ അവ സ്വയം മത്സരിക്കുകയല്ലേ? ചുമ്മാ ഒരോന്ന് പറയുന്നു. ആനകള്‍ മനുഷ്യരല്ല. അവ ഒരിക്കലും ഇത്തരത്തില്‍ മത്സരിക്കില്ല. ഇതൊക്കെ അവയെ പീഠിപ്പിക്കല്‍ ആണ്.

  2. midhu chettuwa says:

    വളരേ പ്രസിദ്ധമായ തലപ്പൊക്കം ആണു ചെറായില്‍ നടക്കുന്നത്.. ഈ വര്‍ഷം ഒരു പുതിയ് വിജയി കൂടി… ചെറായിയുടെ സ്വന്തം കര്‍ണ്ണനും, കര്‍ണ്ണന്റെ തേരോട്ടം അവസാനിപ്പിച്ച നമ്മുടെ സ്വന്തം തെച്ചിക്കോടനും, പിന്നെ കര്‍ണ്ണന്റെ ശേഷം മംഗലാംകുന്നിന്റെ സ്വന്തം അയ്യപ്പനും ഒക്കെ കയറിയ ആ സിംഹാസനത്തിനു ഒരു പുതിയ് അവകാശി കൂടി.. പട്ടത്ത് ശ്രീക്രിഷ്ണന്‍ എന്ന പൊക്കക്കാരന്‍…

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine