കോട്ടയം: വൈക്കം മാഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. കിരണ്‍ നാരായണന്‍ കുട്ടിയെന്ന കൊമ്പനാണ് രാവിലെ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. അഷ്ടമി ഉത്സവത്തിനോട് അനുബന്ധിച്ച് രാവിലെ ശീവേലിക്കായി ആനകളെ ഒരുക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ആണ് കിരണ്‍ നാരായണന്‍ കുട്ടി ഇടഞ്ഞത്. ഉടനെ മറ്റ് ആനകളെയും ഭക്തരേയും സംഭവ സ്ഥലത്തു നിന്നും മാറ്റി. പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ പരിശ്രമത്തിന്റെ ഫലമായി അപകടം ഇല്ലാതെ ആനയെ തളച്ചു. തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഒരുവനാണ് കിരണ്‍ നാരായണന്‍ കുട്ടി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം
ദിവസവും ഒന്നും രണ്ടും ആനകള്‍ വീതം ഇടയുന്നു. ഇത്ര അപകടകരമായ ഈ ഏര്‍പ്പാട് നാം ഇനിയും തുടരുന്നത് ശരിയല്ല. ആനകളെ സ്വതന്ത്രരാക്കി വിടണം. ആനകളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കണം. കിളികളെ കൂട്ടിലിട്ട് വളര്‍ത്തുന്ന അതേ ക്രൂരത തന്നെയാണ് ആനകളെ മെരുക്കിയെടുത്ത് ഉത്സവത്തിനും മറ്റും അണിയിച്ചൊരുക്കി നിര്‍ത്തിക്കുന്നതും. വന്യ ജീവികളെ അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിക്കുക. ഇവയെ സ്വതന്ത്രരാക്കുക.
ആനകളെ സ്വതന്ത്രരാക്കുവാന്‍ എപ്രകാരം ആണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
നാട്ടില്‍ ഉള്ള ആനകളെ സ്വതന്ത്രമാക്കി വിടുക എന്നത് തീര്‍ത്തും അപ്രായോഗികമാണ്. ആനകളെ പറ്റി മനസ്സിലാക്കാതെ ചുമ്മാ ഒരു അഭിപ്രായപ്രകടനം.
ഏകദേശം 702 ആനകള്‍ ആണ് ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ ഉള്ളതെന്നും അനൌദ്യോഗികമായി ഇത് ആയിരത്തോളം വരുമെന്നും എസ്.കുമാര്‍ മറ്റൊരിടത്ത് എഴുതിയതായി കണ്ടിട്ടുണ്ട്. ഇതില്‍ 10-ല്‍ അധികം ആനകള്‍ ഓരോ വര്‍ഷവും ചരിയുന്നുണ്ട്. ആനകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുള്ളിക്കാരനോട് തിരക്കുന്നതാകും നല്ലത്.