മുനീറിനെതിരെ അന്വേഷണം നടത്തണം; സോളിഡാരിറ്റി

September 14th, 2011
solidarity-epathram
കോഴിക്കോട്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍  അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ മന്ത്രി ഡോ.എം.കെ.മുനീറിനെതിരെ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലാണ് കേരളത്തിലെ തീവ്രവാദം സംബന്ധിച്ച് ഡോ.എം.കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇത്തരത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ ആള്‍ മന്ത്രിസഭയില്‍ ഇരുന്നാല്‍ ഔദ്യോഗിക രഹസ്യങ്ങളും കൈമാറില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സോളിഡാരിറ്റി പ്രസിഡണ്ട് ചോദിച്ചു. തീവ്രവാദം സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും കാലം പൊതു സമൂഹത്തില്‍ നിന്നും മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് മുനീര്‍ വ്യക്തമാക്കണം. വയനാട്ടില്‍ തീവ്രവാദ ക്യാമ്പ് നടന്നിട്ടുണ്ടെങ്കില്‍ അതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും  മുനീര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ അദ്ദേഹത്തെ പോലെ ഒരാളെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു മുസ്ലീം ലീഗ് വിശദീകരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.  ബന്ധപ്പെട്ടവര്‍ മന്ത്രി മുനീറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുഖ്യന് ഫോണ്‍ കോളുകളുടെ ബഹളം

September 3rd, 2011

call_centre_CM-epathram
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വ്യാഴാഴ്‌ച ആരംഭിച്ച 24-7 കോള്‍ സെന്ററില്‍ ഫോണ്‍ വിളികളുടെ ഒഴുക്ക്‌. 2.25ലക്ഷം കോളുകളാണ്‌ ഒറ്റദിവസം പ്രവഹിച്ചത്‌.

എന്നാല്‍ ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുളളൂ.ഇതില്‍ 4220 എണ്ണം കോള്‍സെന്ററില്‍ രേഖപ്പെടുത്തി. മേല്‍നടപടി ആവശ്യമുളള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ അയച്ചുകൊടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കോളുകള്‍ ഒഴുകിയെത്തി. ഇങ്ങനെയൊരു  സംരംഭത്തിന്‌ ആശംസകള്‍ അര്‍പ്പിക്കാനായിരുന്നു ഭൂരിഭാഗം കോളുകളും. നീണ്ട സമയം ക്യൂവില്‍നിന്നാണ്‌ പലരും കയറിപ്പറ്റിയത്‌. ദീര്‍ഘമായി സംസാരിക്കാനായിരുന്നു പരാതിക്കാര്‍ക്കു താല്‍പര്യം. അനേകം വിദേശ മലയാളികളും വിളിച്ചവരില്‍ പെടുന്നു. ആറു വര്‍ഷം മുന്പ് നവവധുവിനെ കാണാതായ പരാതിയുമായി ഒരു പ്രവാസി മലയാളിയായിരുന്നു കോള്‍സെന്ററിലേയ്ക്ക് ആദ്യം വിളിച്ചത്.

ഏതുസമയത്തും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനാണ് കോള്‍ സെന്റര്‍ തുടങ്ങിയത്. ബി എസ്‌ എന്‍ എല്‍ നമ്പറില്‍ നിന്ന് ടോള്‍ഫ്രീ നമ്പര്‍ ആയി 1076 എന്ന നമ്പറില്‍ വിളിച്ച്‌ പരാതി അറിയിക്കാം. മറ്റ് നമ്പറുകളില്‍ നിന്ന് 1800-425-1076 എന്ന നമ്പറിലാണ്‌ പരാതികള്‍ നല്‍കേണ്ടത്‌. വിദേശത്തുനിന്ന് വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പറിലും വിളിക്കണം. www.keralacm.gov.in എന്ന വെബ്സൈറ്റിലും പരാതി അയക്കാം.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്രീപദ്മനാഭന്റെ സ്വത്ത്, ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്: വി.എസ്.

August 21st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.എസ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാര്‍ത്താണ്ഡവര്‍മ കാട്ടുന്ന ‘ഇരട്ടവേഷം’ തിരിച്ചറിയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിച്ചത്‌. കൂടാതെ ‍”എല്ലാദിവസവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മ തിരിച്ചുപോകുമ്പോള്‍ ഒരുപാത്രത്തില്‍ പായസം കൊണ്ടുപോകും. പായസത്തിന്റെ പേരില്‍ പാത്രത്തില്‍ സ്വര്‍ണവും മറ്റും കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം. ഒരിക്കല്‍ ഒരു ശാന്തിക്കാരന്‍ ഇത് തടഞ്ഞു. തടഞ്ഞയാളുടെ മേല്‍ തീവെള്ളം ഒഴിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോടുവന്ന് പറഞ്ഞത്” എന്ന് കൂടി വി. എസ് പറഞ്ഞു .സര്‍പ്പബിംബം കൊത്തിവെച്ച നിലവറ ആദ്യം മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. അപ്പോള്‍ ഒരു ശാപവും ഉണ്ടായില്ല. ആരും മരിച്ചതുമില്ല. മാര്‍ത്താണ്ഡവര്‍മ വിചാരിച്ചാല്‍ ഏത് നിലവറയും തുറക്കാം. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ദേവപ്രശ്‌നം നടത്തുമെന്നതാണ് സ്ഥിതിയെന്നും ക്ഷേത്രത്തിലെ നിലവറ തുറന്ന് കണക്കെടുക്കാന്‍ നിര്‍ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിനായി കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ ആ കമ്മീഷനെ ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്.ശ്രീ പദ്മനാഭസ്വാമിക്ക് എതിരായ കാര്യം ചെയ്താല്‍ കുടുംബം നശിക്കുമെന്നാണ് പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് വി. എസ് കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു എങ്കിലും സമയമാകുമ്പോള്‍ മറുപടി പറയാമെന്നാണ് മാര്‍ത്താണ്ഡവര്‍മ രാജാവ്‌ പറയുന്നത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു

July 21st, 2011

alcoholism-kerala-epathram

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു. അതനുസരിച്ച്  മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കി ഉയര്‍ത്തി. 2014 നു ശേഷം ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ. ബാറുകള്‍ തുറക്കുന്ന സമയം രാവിലെ ഒമ്പതു മണിയാക്കും. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നഗരങ്ങളില്‍ 200 മീറ്ററും ഗ്രാമങ്ങളില്‍ 3 കിലോമീറ്ററും ആക്കും. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്നും ഒന്നര ലിറ്ററാക്കി ചുരുക്കിയിട്ടുണ്ട്. കള്ളു ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കുവാനും തീരുമാനമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമൃതയിലെ ഒറ്റ സീറ്റും സര്‍ക്കാരിനില്ല

June 12th, 2011

aims-epathram

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റ്‌  ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. വിവാദ മായ ഈ നടപടി ഇരു മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയുമെങ്കിലും ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

45 of 481020444546»|

« Previous Page« Previous « 230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍
Next »Next Page » സലിം കുമാറിന് അര്‍ഹിച്ച അംഗീകാരം തന്നെ: മമ്മുട്ടി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine