തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. വിവാദ മായ ഈ നടപടി ഇരു മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയുമെങ്കിലും ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം
അമൃതമാത്രമല്ല സഖാക്കള്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന പരിയാരം മെഡിക്കല്‍ കോളേജിലും സ്ഥിതി വ്യത്യസ്ഥമാണോ? സമരത്തിനിടയില്‍ വെടികൊണ്ട് മരിച്ചവരുടെ വീട്ടുകാര്‍ക്ക് നഷ്ടം. പരിയാരത്ത് സീറ്റുകച്ചവടം കൂത്തു പറമ്പ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യവും. ഡിഫി.യുടെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമല്ലേ?
അമൃത ഒരു ഡീംഡ് യൂണിവേഴ്സിറ്റിയാണ്. അവിടത്തെ കാര്യങ്ങളില്‍ യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്ഥവുമാണ്.സാമൂഹിക നീതിയുടെ പേരില്‍ സീറ്റ് നല്‍കിയില്ല എന്ന് പറയാം.