മയക്കുവെടിവെച്ച ഡോക്ടറെ ആന കുത്തിക്കൊന്നു

January 12th, 2015

തിരുവല്ല: ഇടഞ്ഞ ആനയെ തളക്കുവാന്‍ ശ്രമിക്കുന്നതിനിടെ മയക്കുവെടി വിദഗ്ദനായ ഡോക്ടര്‍ സി.ഗോപകുമാര്‍ (47) ആനയുടെ കുത്തും ചവിട്ടുമേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പട്ടിയില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം. കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോ.ഗോപകുമാറിനെ കുത്തിയത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ചെമ്മരപ്പള്ളില്‍ രഘുനാഥന്റെ ഉടമസ്ഥതയില്‍ ഉള്ള ആനയാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ്. ഡോക്ടര്‍ സി.ഗോപകുമാര്‍ ആണ് ഈ ആനയെ ചികിത്സിച്ചിരുന്നത്. ആനയിടഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.

രാവിലെ വായ്പൂര്‍ മഹാദേവന്‍ ക്ഷേത്രത്തിനു സമീപം ആറാട്ടുകടവില്‍ കുളിപ്പിക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ചെട്ടിമുക്ക്, കുളത്തൂര്‍മൂഴി വഴി ഓടി വായ്പൂര്‍ ചന്തക്ക് സമീപം എത്തി. ഈ സമയം അവിടെ എത്തിയ ഡോക്ടര്‍ ആനയെ മയക്കുവെടിവച്ചു. എന്നാല്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് തോട്ടത്തിലേക്ക് കയറിയ ആന ഒരു പശുവിനെ കുത്തിപരിക്കേല്പിച്ചു. ഈ സമയം ഡോക്ടര്‍ ആനയെ പിന്തുടര്‍ന്ന് വെടിവെക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പാലത്താനം ബിമല്‍ മോഹന്റെ പുരയിടത്തിനു സമീപം വച്ച് ഡോകടര്‍ വീണ്ടും ആനയെ മയക്കുവെടിവാകു. വെടികൊണ്ട ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഡോക്ടറെ ആക്രമിക്കുവാന്‍ ഒരുങ്ങി. ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധതെറ്റി ഡോക്ടര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞടുത്ത ആന ഡോക്ടറെ ആക്രമിച്ചു. ആനയുടെ ചവിട്ടും കുത്തുമേറ്റ് കിടന്ന ഡോക്ടറുടെ അടുത്തു നിന്നും ആന മാറാതെ നിന്നു. പാപ്പന്മാരും എലിഫെന്റ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് വടം ഉപയോഗിച്ച് ആനയെ തളച്ചു.

കരുനാഗപ്പള്ളി കുലങ്ങര കാക്കനവീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ഡോക്ടര്‍ ഗോപകുമാര്‍.മല്ലപ്പള്ളി ഗവ.വെറ്റിനറി ആശുപത്രിയിലെ സര്‍ജനും ജില്ലയിലെ എലിഫന്റ് സ്‌ക്വാഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു ഡോക്ടര്‍ സി.ഗോപകുമാര്‍. ആനചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തനാണ് അദ്ദേഹം. ഡോ.ബിന്ദു ലക്ഷ്മി (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്). മകള്‍ ഗോപിക (പ്ലസ്റ്റു വിദ്യാര്‍ഥിനി).

മയക്കുവെടിയേറ്റ ഉടനെ ആനകള്‍ പ്രകോപിതരാകുകയും ആക്രമണകാരിയാകുകയും ചെയ്യുന്ന പതിവുണ്ട്. 2006-ല്‍ ഇത്തരത്തില്‍ മയക്കുവെടിയേറ്റ ആനയെ പിന്തുടരുന്നതിനിടയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഡോക്ടര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. ആനയിടയുമ്പോള്‍ തടിച്ചു കൂടുന്ന ജനങ്ങള്‍ പലപ്പോഴും ആനയെ തളക്കുന്നതിനു പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പെരുമ്പട്ടിയിലും തടിച്ചുകൂടിയ ജനം ആനയെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് കുരങ്ങുപനി

December 1st, 2014

മലപ്പുറം: ആയിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിക്കൊണ്ട് പക്ഷിപ്പനിയുടെ ഭീതി പടരുന്നതിനിടയില്‍ സംസ്ഥാനത്ത് കുരങ്ങു പനിയും സ്ഥിതീകരിച്ചു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കുരുളായി വനത്തിലാണ് കുരങ്ങുപനിയെ തുടര്‍ന്ന് കുരങ്ങുകള്‍ ചാകുവാന്‍ തുടങ്ങിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

കുരങ്ങുപനി മനുഷ്യരിലേക്കും പടരുന്നതാണ്. മാഞ്ചീരി നാഗമലയിലെ കോളനിയില്‍ താമസിക്കുന്ന അറുപത്തൊന്നുകാരന് കുരങ്ങുപനിയാണെന്ന് മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ സ്ഥിതീകരിച്ചിട്ടുണ്ട്. നിലമ്പൂരിലെ ഉള്‍ക്കാടുകളില്‍ ഉള്ള മാഞ്ചീരി കോളനിയില്‍ 184 പേരാണ് ഉള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഡി.എം.ഓയുടെ നേതൃത്തില്‍ സ്ഥലത്തെത്തി പ്രതിരോധ വാക്സിനുകള്‍ നല്‍കിയിരുന്നു. കോളനിയില്‍ ചിലര്‍ക്ക് പനി ബാധയുണ്ടെങ്കിലും കുരങ്ങുപനിയാണോ എന്ന് സ്ഥിതീകരിച്ചിട്ടില്ല.

1955-ല്‍ കര്‍ണാടകയിലെ ഷിമോഗയ്ക്ക് അടുത്തുള്ള കൈസാനൂര്‍ വനമേഘലയിലാണ് ലോകത്ത് ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേരും ഇതിനുലഭിച്ചു. കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ കടിയേറ്റാല്‍ കുരങ്ങിനും മനുഷ്യനും രോഗം പകരും. മറ്റു മൃഗങ്ങള്‍ക്ക് ഇത് പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനിടയുള്ളതാണ് കുരങ്ങുപനി. ഇതിനു പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു

September 3rd, 2013

കട്ടപ്പന: ശബരിമല വനത്തില്‍ നിന്നും നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു. ഗ്രാമ്പി ഏഴാം മൈലിലെ തേയിലത്തോട്ടത്തില്‍ എത്തിയ കാട്ടാനക്കൂട്ടത്തിലെ പിടിയാന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എസ്റ്റേറ്റ് വാച്ചര്‍മാര്‍ ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പിടിയാന പ്രസവിക്കുകയായിരുന്നു. ഈ സമയം ആന ഉറക്കെ കരയുന്നത് കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. ജനവാസ കേന്ദ്രത്തിനു സമീപത്ത് ആന പ്രസവിച്ചത് പ്രദേശത്തെ ആളുകള്‍ക്ക് അസൌകര്യം സൃഷ്ടിച്ചു. മനുഷ്യര്‍ കുട്ടിയെ ഉപദ്രവിക്കും എന്ന് ഭയന്ന് കാട്ടാനക്കൂട്ടം അമ്മയ്ക്കും കുഞ്ഞിനും കാവലൊരുക്കി നില്‍ക്കുവാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആനകളെ കാട്ടിലേക്ക് ഓടിച്ചുവിടുവാന്‍ ശ്രമിച്ചു.

ഒച്ചയിട്ടും പാട്ടകൊട്ടിയും ഏറെ നേരം പരിശ്രമിച്ചിട്ടാണ് തള്ളയാനയേയും കുഞ്ഞിനേയും ഉള്‍പ്പെടെ ആ‍നക്കൂട്ടത്തെ വനാതിര്‍ത്തിയിലേക്ക് എത്തിക്കുവാന്‍ ആയത്. അപൂര്‍വ്വമായാണ് ആനകള്‍ ജനവാസ പ്രദേശങ്ങളില്‍ പ്രസവിക്കുക. സ്വകാര്യത ഇഷ്ടപ്പെടുന്നതിനാലും കുട്ടികളുടെ സുരക്ഷയെ കരുതിയും ഉള്‍ക്കാടുകളിലാണ് ആനപ്രസവങ്ങള്‍ നടക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നു

December 3rd, 2012

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മൂലങ്കാവിനടുത്ത് നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവയെ ദൌത്യ സംഘം വെടിവെച്ച് കൊന്നു. ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ച് രാവിലെ ഒമ്പതരയോടെ ആയിരുന്നു കടുവയെ കൊന്നത്. ആദ്യം മയക്കുവെടി വെച്ചെങ്കിലും കടുവ ആക്രമണകാരിയായതിനെ തുടര്‍ന്നാണ് ദൌത്യ സംഘം വെടിവച്ച് കൊന്നത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കടുവാഭീതി ഗുരുതരമായതോടെ കടുവയെ കെണിവച്ചോ, മയക്കുവെടി വച്ചോ പിടികൂടുവാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനിക്കുകയായിരുന്നു. കേരള-കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളെ വനപാലകരെയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ദൌത്യ സംഘം രൂപീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ കടുവ കൊല്ലപ്പെട്ടതറിഞ്ഞ് എത്തിയ ജനങ്ങളെ നിയന്ത്രിക്കുവാന്‍ ആകാതായതോടെ കടുവയുടെ ജഡം നായ്ക്കട്ടിയിലെ വോളീബോള്‍ ഗൌണ്ടില്‍ പ്രദര്‍ശനത്തിനു വെച്ചു. സി.സി.എഫ് ഒ.പി കലേഷ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ കടുവയ്ക്കായുള്ള തിരച്ചിലില്‍ ഉള്‍പ്പെട്ടിരുന്നു. വൈല്‍ഡ് ലൈഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ജഡം പിന്നീട് പറമ്പിക്കുളത്തെ കടുവാ സങ്കേതത്തില്‍ സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന കടുവയെ വെടിവെച്ച് കൊന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാട്ടിലിറങ്ങിയ കാട്ടാന തിരികെ പോകാനാകാതെ കുടുങ്ങി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

September 17th, 2012
നിലമ്പൂര്‍: വഴിതെറ്റി ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് പോകാനാകാതെ കുടുങ്ങി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ നായാടുംപൊയിലാണ്  കഴിഞ്ഞ് ദിവസം രാത്രി ഒരു മോഴയാന വന്നു പെട്ടത്. ഗ്രാമീണരും വനപാലകരും പോലീസും അടങ്ങുന്ന സംഘം ആനയെ കാട്ടിലേക്ക് തിരിച്ചയക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പന്തീരായിരം ഏക്കര്‍ വനത്തില്‍ നിന്നാണ് മോഴയാന എത്തിയതെന്ന് കരുതുന്നു. കോഴിപ്പാറ വെള്ളച്ചാട്ടത്തിലൂടെ ശരിയാഴ്ച രാതിയാണ് ആന കണ്ടിലപ്പാറ ആദിവാസികോളനിയുടെ പരിസരത്തെത്തിയത്. നേരം പുലര്‍ന്നതോടെ ആളുകള്‍ ആനയെ വിരട്ടിയോടിക്കുവാന്‍ ശ്രമിച്ചു. ആന നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
കൊട്ടും ബഹളവുമായി ആളുകള്‍ പുറകേ കൂടിയതോടെ പരിഭ്രാന്തനായ ആന എങ്ങോട്ട് പൊകണമെന്ന നിശ്ചയമില്ലാതെ തലങ്ങും വിലങ്ങും ഓടി. തിരികെ പോകുവാനുള്ള ശ്രമത്തിനിടെ ആരോ ആനയെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് സമീപത്തുള്ള പത്തേക്കര്‍ റവന്യൂ  ഭൂമിയിലെ പൊന്തക്കാട്ടില്‍ കയറി. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് ആന പരിക്ഷീണിതനാണ്.
പടക്കം പൊട്ടിച്ച് ആനയെ വിരട്ടിയോടിക്കുവാനുള്ള ശ്രമത്തിനിടെ കുമരേല്ലൂര്‍ തുത്തുക്കുടി ഹുസൈനു പരിക്കു പറ്റി. പടക്കം കയ്യിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

2 of 7123»|

« Previous Page« Previous « അഡ്വ.ടി.പി.കേളു നമ്പ്യാര്‍ അന്തരിച്ചു
Next »Next Page » ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine