കൂടംകുളം ആണവ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

September 14th, 2011

fishermen-fast-against-nuclear-plant-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ പദ്ധതിക്ക്‌ എതിരെ തദ്ദേശ വാസികളുടെ പ്രതിഷേധം ശക്തമായി. ഇന്നലെ കൂടംകുളത്ത് നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കര ഗ്രാമത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരത്തില്‍ പരം മത്സ്യബന്ധന തൊഴിലാളികള്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. എം. ഡി. എം. കെ. നേതാവ് വൈക്കോ പ്രകടനത്തെ അഭിസംബോധന ചെയ്തു. നൂറോളം മല്‍സ്യ ബന്ധന തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഇന്ന് നാലാം ദിവസമായി.

ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസര വാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരമൊരു ആണവ പദ്ധതി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നു വൈക്കോ അറിയിച്ചു. ആണവ നിലയം പ്രവര്‍ത്തനക്ഷമമാക്കാന്‍ അനുവദിക്കില്ല എന്ന് ഇവിടത്തെ ഗ്രാമ സഭ പ്രമേയം പാസാക്കിയിട്ടുണ്ട്.

1000 മെഗാ വാട്ട് ഊര്‍ജ ഉല്‍പ്പാദന ശേഷിയുള്ള രണ്ടു റഷ്യന്‍ ആണവ റിയാക്ടറുകള്‍ ആണ് ഇവിടെ ഉള്ളത്. ഡിസംബറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ആണവോര്‍ജ കൊര്‍പ്പോറേയ്ഷന്റെ ഈ പദ്ധതി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി

September 12th, 2011

nuclear-power-no-thanks-epathram

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമ്പുഷ്ട യുറേനിയം ആരുടെയൊക്കെ കൈകളിലാണ് ചെന്നെത്തുന്നത് എന്ന ഭീതിതമായ സംശയം ഉണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ അക്കൌണ്ടബിലിറ്റി ഓഫീസ്‌ പുറത്തു വിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കയറ്റുമതി ചെയ്ത 17,500 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തില്‍ നിന്നും വെറും 1,160 കിലോഗ്രാം മാത്രമേ ഇപ്പോള്‍ എവിടെയാണ് എന്നതിന് വ്യക്തതയുള്ളൂ. അതായത്‌ ആണവ ആയുധങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള 16,340 കിലോഗ്രാം യുറേനിയം ഇപ്പോള്‍ എവിടെയാണ് എന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ നിലയത്തില്‍ സ്ഫോടനം : ഒരാള്‍ കൊല്ലപ്പെട്ടു

September 12th, 2011

centraco-nuclear-reactor-epathram

മാര്‍കൂല്‍ : ദക്ഷിണ ഫ്രാന്‍സിലെ ഒരു ആണവ നിലയത്തില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സെന്ട്രാക്കോ ആണവ നിലയത്തില്‍ തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ മറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് അഗ്നിബാധ ഉണ്ടായി എങ്കിലും അഗ്നി നിയന്ത്രണ വിധേയമാണ് എന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

ലോകത്ത്‌ ഏറ്റവും അധികം ആണവ ഊര്‍ജ്ജത്തെ ആശ്രയിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്‌. ഫ്രാന്‍സിന്റെ വൈദ്യുതി ഉല്പാദനത്തിന്റെ ഭൂരിഭാഗവും ആണവ നിലയങ്ങളില്‍ നിന്നാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം പ്രതിഷേധക്കാര്‍

August 18th, 2011

koodankulam nuclear plant-epathram

ചെന്നൈ: ലോകത്ത്‌ ആണവ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളെ പറ്റി ഒരു പുനര്‍ചിന്തനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാല്‍ ജൈതാപൂരും കൂടംകുളത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ തൃണവല്‍ക്കരിക്കുകയാണ്. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള തദ്ദേശവാസികളുടെ സമരം ശക്തമാവുന്നു. ബുധനാഴ്ച ആയിരക്കണക്കിന് നാട്ടുകാരാണ് ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തിയത്. ആണവനിലയം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച കൂടങ്കുളത്തും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നു പരിസരങ്ങളിലുമുള്ള കടകളൊന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. മത്സ്യതൊഴിലാളികളും കര്‍ഷകരുമെല്ലാം തൊഴിലില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നു. വരുംതലമുറകളെപ്പോലും ദോഷകരമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ഏഴിലരസ് ആവശ്യപ്പെട്ടു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് കൂടങ്കുളം ആണവനിലയത്തിന്റെ നിര്‍മ്മാണം. ആദ്യ യൂണിറ്റ് വരുന്ന ഒക്‌ടോബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പറയുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൂടങ്കുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് തമിഴ്‌നാടിനും 442 മെഗാവാട്ട് കര്‍ണാടകയ്ക്കും 266 മെഗാവാട്ട് കേരളത്തിനും 67 മെഗാവാട്ട് പുതുച്ചേരിക്കും നല്‍കുമെന്ന് പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലിനീകരണം ചൈനയില്‍ ഫാക്‌ടറി അടച്ചു പൂട്ടി

August 16th, 2011

fujia_plant-protests-epathramബെയ്‌ജിംഗ്‌: വന്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി ചൈനീസ്‌ സര്‍ക്കാരിന് മലിനീകരണ ഭീഷണിഉയര്‍ത്തിയ കെമിക്കല്‍ ഫാക്‌ടറി അടിയന്തരമായി അടച്ചു പൂട്ടേണ്ടി വന്നു.  ലിയോണിംഗ്‌ പ്രവിശ്യയില്‍ തുറമുഖ നഗരമായ ഡാലിയാനിലെ ഫുജിയ കെമിക്കല്‍ പ്ലാന്റാണ്‌ അടച്ചുപൂട്ടിയത്‌. പോളിസ്റ്റര്‍ ഫിലിം, ഫാബ്രിക്‌സ്‌ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പെട്രോകെമിക്കല്‍ വസ്‌തുവായ പാരക്‌സിലിനാണ്‌ ഈ ഫാക്ടറിയില്‍  ഉത്‌പാദിപ്പിച്ചിരുന്നത്‌. എന്നാല്‍  ഫാക്‌ടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാമെന്നു മുന്‍സിപ്പല്‍ കമ്മിറ്റിയും സര്‍ക്കാരും ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‌കിയിടുണ്ട്. എവിടേക്കാണു ഫാക്‌ടറി മാറ്റുകയെന്നു വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്‌ച മുയിഫ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്‌ടായ വെള്ളപ്പൊക്കം ഫുജിയ ഫാക്‌ടറിക്കു സമീപത്തെ സംരക്ഷണഭിത്തിവരെയെത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ ഫാക്‌ടറിയിലെ രാസവസ്‌തുക്കള്‍ പുറത്തേക്കൊഴുകി ദുരന്തം സംഭവിക്കുമെന്ന ഭയപ്പാടിലായിരുന്നു ജനങ്ങള്‍. ഇതേത്തുടര്‍ന്നാണ്‌ ഫാക്‌ടറിക്കെതിരേ പ്രക്ഷോഭമാരംഭിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

19 of 43« First...10...181920...3040...Last »

« Previous Page« Previous « ഇനി വേണ്ട…
Next »Next Page » കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം പ്രതിഷേധക്കാര്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010