വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആണവ പദ്ധതികളും ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു. ഉത്തര കൊറിയയുമായി അമേരിക്ക ചൈനയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുറേനിയം സമ്പുഷ്‌ടീകരണവും നിര്‍ത്തി വച്ചതായി ഉത്തര കൊറിയ അറിയിച്ചു. യുറേനിയം സമ്പുഷ്‌ടീകരണം തുടരുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി യു. എന്‍ . ആണവ പരിശോധകര്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കാനും ഉത്തര കൊറിയ സമ്മതിച്ചിട്ടുണ്ട്. കൊറിയന്‍ പരമാധികാരി കിം ജോങ് ഇല്ലിന്റെ വിയോഗത്തെ തുടര്‍ന്ന് അധികാരമേറ്റ മകന്‍ കിം ജോങ് ഉന്‍ രണ്ടു മാസത്തിനു ശേഷം എടുക്കുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനമാണിത്. ആണവ പരീക്ഷണങ്ങള്‍ താത്‌കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യു. എസ്. ഭരണകൂടം ഉത്തര കൊറിയയ്‌ക്കു 2,40,000 ടണ്‍ ഭക്ഷ്യ സഹായം നല്‍കും. ഉത്തര കൊറിയയുടെ തീരുമാനത്തെ യു. എസ്. വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ സ്വാഗതം ചെയ്‌തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഉത്തര കൊറിയ